സോഫ്റ്റ്‌വെയർ ഡവലപ്പർ കരാർ നിയമനം
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലേക്ക് സോഫ്റ്റ്‌വെയർ ഡവലപ്പറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ആറു മാസമാണ് നിയമന കാലാവധി.എംസിഎ/എം എസ് സി കമ്പ്യൂട്ടർ സയൻസ്/ എംടെക്/എം ഇ/ബി ഇ/ ബിടെക് കമ്പ്യൂട്ടർ സയൻസ്/ ഐടി എന്നിവയാണ് യോഗ്യത. PHP with Codelgniter/Symfony framework, HTML, CSS, Javascript, Flutter എന്നീ മേഖലകളിലെ പ്രാഗൽഭ്യവും പ്രതീക്ഷിക്കുന്നു. ഒരു വർഷം പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 21 വൈകിട്ട് അഞ്ചു വരെhttps://forms.gle/3jxcH3bj9WvkAkKV8 ഗൂഗിൾ ഫോൺ പൂരിപ്പിച്ച് ബയോഡാറ്റയും ചേർത്ത് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
വെറ്റിനറി ഡോക്ടർ നിയമനം
മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല മൃഗചികിത്സ സേവനം വീട്ടുപടിക്കൽ പദ്ധതിക്കായി കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി സയൻസിൽ ബിരുദവും കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ, പകർപ്പ് എന്നിവ സഹിതം ഏപ്രിൽ 10 രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് എത്തിച്ചേരണം. ഫോൺ-04936 202292.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
ഗവ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലേക്ക് കരാർ നിയമനം
മാനന്തവാടി ഗവ. മെഡിക്കൽ കോളെജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രറേറ്റർ (അനാട്ടമി, ബയോകെമിസ്ട്രി, മൈക്രോബയോളജി, ഫാർമക്കോളജി, കമ്മ്യൂണിറ്റി മെഡിസിൻ, ഫോറൻസിക് മെഡിസിൻ), ജൂനിയർ റസിഡൻന്റ്തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു. എംബിബിഎസ് യോഗ്യതയും ടിസിഎംസി /കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ (എസ്എസ്എൽസി ആന്റ് യുജി) മാർക്ക് ലിസ്റ്റ് ഉൾപ്പെടെ പ്രവർത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ കാർഡ്, വയസ്സ് തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഏപ്രിൽ ഒൻപതിന് രാവിലെ 11ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
അധ്യാപക നിയമനം
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷൽ ആശ്രമം സ്‌കൂളുകളിൽ താത്ക്കാലിക തസ്തികയിൽ അധ്യാപക നിയമനം നടത്തുന്നു. എൽ.പി/യു.പി/എച്ച്.എസ്, ടി/എച്ച്.എസ്.എസ്.ടി/എം.സി.ആർ.ടി തസ്തികകളിലേക്കാണ് നിയമനം. സ്‌കൂളുകളിൽ താമസിച്ചു പഠിപ്പിക്കാൻ താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ഏപ്രിൽ 15 നകം ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി പ്രൊജക്ട് ഓഫീസർ, ഐ.റ്റി.ഡി.പി, സിവിൽ സ്‌റ്റേഷൻ, കൽപ്പറ്റ 673122 വിലാസത്തിൽ അപേക്ഷ നൽകണം. അപേക്ഷ ഫോറം കൽപ്പറ്റ ഐ.റ്റി.ഡി. പി, സുൽത്താൻ ബത്തേരി, മാനന്തവാടി ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസുകൾ കണിയാമ്പറ്റ, പൂക്കോട്, നല്ലൂർനാട്,നൂൽപ്പുഴ,തിരുനെല്ലി എം.ആർ എസുകൾ, ട്രെബൽ എക്‌സ്റ്റൻഷൻ ഓഫീസുകളിൽ ലഭിക്കും. ഫോൺ 04935202232.