വയനാടിന്റെ നീണ്ട കാത്തിരിപ്പിന് അന്ത്യം കുറിച്ച് പാസ്പോർട്ട് സേവാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ സഹമന്ത്രി കീർത്തി വർധൻ സിംഗ് ഉത്ഘാടനം നിർവഹിച്ചു. നവീകരിച്ച സേവന സൗകര്യങ്ങളോടെ ജനങ്ങൾക്ക് സ്വന്തമായ ജില്ലയില്‍ തന്നെ പാസ്പോർട്ട് അപേക്ഷിക്കാൻ അവസരമൊരുങ്ങുകയാണ്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
ഇപ്പോൾ മുതൽ www.passportindia.gov.in എന്ന വെബ്‌സൈറ്റ് വഴി പാസ്പോർട്ടിനുള്ള അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാം. പുതിയ സേവാ കേന്ദ്രം തുറക്കുന്നതോടെ വയനാട് ജില്ലയിലെ പൗരന്മാർക്ക് ഇനി സമീപ ജില്ലകളിലേക്ക് പോകേണ്ടതില്ല.