വയനാട് ദുരന്തബാധിതര്‍ക്ക് വായ്പ എഴുതിത്തള്ളല്‍ അനുവദിക്കാനാകില്ല; കേന്ദ്ര നിലപാട് ആവര്‍ത്തിച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

വയനാട് ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാനാവില്ലെന്നും മോറട്ടോറിയം നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ഇളവ് നല്‍കാനാകില്ലെന്ന നിലപാട് വീണ്ടും ആവര്‍ത്തിച്ചുവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
ഒരു വര്‍ഷത്തെ മോറട്ടോറിയം നല്‍കുകയും, മുതലും പലിശയും പുനഃക്രമീകരിക്കുകയും ചെയ്യുമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നെങ്കിലും, അത് ആശ്വാസമല്ലെന്ന നിലപാട് കോടതി പുറത്തുവിട്ടിരുന്നു.വായ്പ എഴുതിത്തള്ളല്‍ സംബന്ധിച്ച് നടപടി സ്വീകരിക്കാനാകുമോയെന്നു നേരത്തെ കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു. എന്നാല്‍ ഹർജികള്‍ വീണ്ടും പരിഗണിക്കപ്പെട്ടപ്പോൾ പഴയ നിലപാടാണ് കേന്ദ്രം വീണ്ടും ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യം സംബന്ധിച്ചുള്ള കേന്ദ്രത്തിന്റെ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്ബ്യാർ, ജസ്റ്റിസ് എസ്. ഈശ്വരൻ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന അസി. സോളിസിറ്റർ ജനറല്‍ ഇന്ന് ഹാജരായിരുന്നില്ല. അതിനാല്‍ ഹർജികളുടെ പരിഗണന ഇന്ന് വീണ്ടും മാറ്റിവെക്കുകയുമായി.