സംസ്ഥാന സർക്കാർ ജോലികൾ അന്വേഷിക്കുന്നവർക്ക് മികച്ച അവസരം. കേരള ടൂറിസം വകുപ്പ് 2025-ലെ ഏറ്റവും പുതിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി. ഔദ്യോഗിക വെബ്‌സൈറ്റ് www.keralatourism.gov.in വഴി ജോലിയെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്.ഈ റിക്രൂട്ട്മെന്റ് വഴി ഹൗസ് കീപ്പിംഗ് സ്റ്റാഫ്, ഫുഡ് ആൻഡ് ബെവർജ്ജ് സ്റ്റാഫ്, കുക്ക്, അസിസ്റ്റന്റ് കുക്ക്, റിസപ്ഷനിസ്റ്റ്, കിച്ചൻ മേത്തി എന്നീ തസ്തികകളിലായി മൊത്തം 38 ഒഴിവുകൾ നിറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
യോഗ്യരും താത്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓഫ്‌ലൈൻ വഴി അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.താത്പര്യമുള്ളവർ വൈകാതെ അപേക്ഷ സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു. അവസാന തീയതിയോടടുത്ത് അപേക്ഷ നൽകുമ്പോൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ മുൻകൂട്ടി നടപടി സ്വീകരിക്കുക.