തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ താൽകാലികമായി 179 ദിവസത്തേക്ക് ആയുർവേദ തെറാപ്പിസ്റ്റ് ട്രെയിനിയുടെ ഒഴിവുണ്ട്. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഒരു വർഷത്തെ ആയുർവേദ തെറാപ്പി കോഴ്സ് പാസായവർക്ക് മുൻഗണന. അവരുടെ അഭാവത്തിൽ അംഗീകൃത തെറാപ്പി സർട്ടിഫിക്കറ്റ് കോഴ്സ് ഉള്ളവരെ പരിഗണിക്കും.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
താല്പര്യമുള്ളവർ വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും ബയോഡാറ്റ സഹിതം ഏപ്രിൽ 22 രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് : 0471 2471632.