ഏപ്രില്‍ 11 മുതലായി സപ്ലൈകോ വില്പനശാലകളില്‍ ചില പ്രധാന സബ്‌സിഡി ഭക്ഷ്യവസ്തുക്കളുടെ വില കുറയ്ക്കുന്നു. തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വൻപയർ എന്നിവയ്ക്ക് കിലോഗ്രാമിന് നാലു മുതല്‍ 10 രൂപവരെയാണ് വിലക്കുറവ്. പുതുക്കിയ നിരക്കനുസരിച്ച്,
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
വൻകടല 65 രൂപ, ഉഴുന്ന് 90 രൂപ, വൻപയർ 75 രൂപ, തുവരപ്പരിപ്പ് 105 രൂപ, 500 ഗ്രാം മുളക് 57.75 രൂപ എന്നിങ്ങനെയായിരിക്കും വില. നേരത്തെ ഈ ഇനങ്ങള്‍ക്ക് യഥാക്രമം 69, 95, 79, 115, 68.25 രൂപ വീതമായിരുന്നു.ഏപ്രിൽ 11 മുതല്‍ സപ്ലൈകോ വഴി ലഭ്യമാകുന്ന മറ്റ് പ്രധാന സബ്‌സിഡി വസ്തുക്കളുടേയും വിപണിവിലകളുടേയും താരതമ്യവും ശ്രദ്ധേയമാണ്. ഒരുകിലോ വൻകടലയുടെ വിപണിവില 110.29 രൂപയായപ്പോൾ സപ്ലൈകോവില്‍ ഇത് 65 രൂപക്കാണ് ലഭിക്കുക. ചെറുപയർ 126.50 രൂപ വിപണിവിലയുള്ളപ്പോള്‍ സപ്ലൈകോവില്‍ 90 രൂപയ്ക്ക് ലഭിക്കും. ഉഴുന്നിന് വിപണിവില 132.14 രൂപയെങ്കിലും സപ്ലൈകോ വില 90 രൂപ മാത്രമാണ്. വൻപയർ 109.64 രൂപ വിലവരുന്നതിനിടയില്‍ സപ്ലൈകോവില്‍ 75 രൂപക്കാണ്. തുവരപ്പരിപ്പ് 139.5 രൂപ വിലയുള്ളതായിട്ടുണ്ടെങ്കിലും സപ്ലൈകോ വഴി 105 രൂപക്ക് ലഭ്യമാണ്. മുളക് 92.86 രൂപ വിപണിവിലയുള്ളപ്പോൾ സപ്ലൈകോവില്‍ 500 ഗ്രാം 57.75 രൂപയ്ക്ക് വാങ്ങാം. മല്ലി 59.54 രൂപ വിപണിവിലവരുമ്പോള്‍ സപ്ലൈകോവില്‍ 500 ഗ്രാം 40.95 രൂപയ്ക്കാണ് ലഭിക്കുക.പഞ്ചസാരയും, എണ്ണയും, അരിയുമെല്ലാം വിപണിവിലയെക്കാള്‍ താഴെയുള്ള നിരക്കില്‍ ലഭ്യമാകുന്നുണ്ട്. പഞ്ചസാര 34.65 രൂപ (വിപണിവില 45.64), വെളിച്ചെണ്ണയുടെ ഒരു ലിറ്റർ പാക്കറ്റ് (സബ്‌സിഡി 500 ml + നോൺ സബ്‌സിഡി 500 ml) 240.45 രൂപ (വിപണിവില 289.77), ജയ അരി, കുറുവ അരി, മട്ട അരി ഓരോന്നും 33 രൂപയ്ക്ക് (വിപണിവില യഥാക്രമം 47.42, 46.33, 51.57), പച്ചരി 29 രൂപയ്ക്ക് (വിപണിവില 42.21) സപ്ലൈകോവില്‍ ലഭ്യമാണ്.ഈ വിലക്കുറവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഏപ്രില്‍ മാസത്തെ എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് പ്രസിദ്ധീകരിച്ച കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ്.