സ്വർണവില ചരിത്രത്തിലെ പുതിയ ഉയരത്തിൽ. ഇന്ന് പവൻ വില 200 രൂപ വർധിച്ച് 70,160 രൂപയായി. ഗ്രാമിന് 25 രൂപയുടെ വർദ്ധനവോടെ ഇന്നത്തെ വില 8,770 രൂപ. ഈ വർഷം ഇതുവരെ മാത്രം സ്വർണത്തിന് 13,280 രൂപയുടെ വർദ്ധനവ് അനുഭവപ്പെട്ടതായി രേഖകൾ വ്യക്തമാക്കുന്നു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
വില ഉയർന്നതോടെ വിവാഹസീസണിൽ സ്വർണം വാങ്ങാനൊരുങ്ങുന്ന നിരവധിയായ കുടുംബങ്ങൾ കടുത്ത സാമ്പത്തിക ഭാരത്തിലാണ്. പവന് വിലക്ക് പുറമേ 3% ജിഎസ്ടി, ഹോള്‍മാര്‍ക്ക് ഫീസ്, പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവന്‍ സ്വർണം വാങ്ങാൻ ഏകദേശം 76,000 രൂപ വരെ ചെലവാകും.22 കാരറ്റിനൊപ്പം 18 കാരറ്റ് സ്വര്‍ണവിലയും ഉയരുന്ന നിലയിലാണ്. യുഎസ്-ചൈന വ്യാപാരതര്‍ക്കം, ഓഹരി വിപണികളിലെ അനിശ്ചിതത്വം, ഡോളറിന്റെ മൂല്യത്തകര്‍ച്ച തുടങ്ങിയ ആഗോള സാഹചര്യങ്ങളാണ് വിലക്കയറ്റത്തിന് പിന്നിൽ.