കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർത്ഥിനിയോടുള്ള പീഡന പരാതി: മൂന്ന് വിദ്യാർത്ഥികൾക്കെതിരെ കേസുകൾനല്ലളത്ത് പത്താം ക്ലാസിലുമുള്ള 15കാരിയെ സുഹൃത്തുക്കളായ രണ്ട് വിദ്യാർത്ഥികൾ ചേർന്ന് പീഡിപ്പിച്ചതായി ആരോപണം.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
കൗൺസിലിംഗ് നടപടിക്കിടെയാണ് പെൺകുട്ടി ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ മറ്റൊരു 14കാരൻ മൊബൈൽ ഫോണിൽ പകർത്തിയതായും പെൺകുട്ടി ചൂണ്ടിക്കാണിച്ചു.ഏകദേശം ഒരാഴ്ച മുൻപാണ് സംഭവം നടന്നത്. വിവരം അറിഞ്ഞ അധ്യാപകരും ബന്ധുക്കളുമാണ് തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചത്. അതേതുടർന്നാണ് നല്ലളം പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട മൂന്ന് വിദ്യാർത്ഥികളെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുൻപിൽ ഹാജരാക്കുന്നതിനായി അവരുടെ രക്ഷിതാക്കൾക്ക് പൊലീസ് നോട്ടീസ് നൽകുമെന്ന് അധികൃതർ അറിയിച്ചു.