ഫോൺ അമിതമായി ചൂടാകുന്നുണ്ടോ? ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ

സ്മാർട്ട്‌ഫോൺ ചൂടാകുന്നതിൽ നിന്നും രക്ഷപ്പെടാം, ചില ലളിതമായ സൂചനകൾ പാലിച്ചാൽ മതിയാകുംനീണ്ട ഫോൺ കോളുകൾ, ഗെയിമിംഗ്, ജിപിഎസ് തുടങ്ങി നിരവധി കാരണങ്ങളാൽ സ്മാർട്ട്‌ഫോൺ അമിതമായി ചൂടാകുന്നത് പലരും അനുഭവിക്കുന്ന സമാനമായ പ്രശ്നങ്ങളിലൊന്നാണ്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

ഇത് ഉപയോക്താവിനും ഉപകരണത്തിനും അസൗകര്യം സൃഷ്ടിക്കാറുണ്ട്. എന്നാല്‍ ചില ലളിതമായ പ്രതിരോധ മാർഗങ്ങൾ പിന്തുടർന്നാൽ ഈ പ്രശ്നം കുറയ്ക്കാനാകും.സൂര്യപ്രകാശം നേരിട്ട് എടുക്കുന്നിടത്ത് നിന്ന് ഫോൺ ഒഴിച്ചിരിക്കുകഫോൺ നേരിട്ട് സൂര്യപ്രകാശം ഏറ്റാൽ അതിന്റെ താപനില ഉയരാൻ സാധ്യത കൂടുതലാണ്. ഇതിന് പ്രതിവിധിയായി ഫോൺ ശീതളമാകുന്ന ഇടങ്ങളിൽ വെക്കുകയോ ബാഗിനകത്തോ തുണികൊണ്ടോ പൊതിയുകയോ ചെയ്യാവുന്നതാണ്.അവശ്യവല്ലാത്ത ഫീച്ചറുകൾ ഓഫാക്കുകബ്ലൂടൂത്ത്, വൈ-ഫൈ, മൊബൈൽ ഡാറ്റ, ജിപിഎസ് പോലുള്ളവ വലിയ തോതിൽ ബാറ്ററി ഉപഭോഗവും ചൂടുപിടിക്കലും ഉണ്ടാക്കും. അതിനാൽ ഉപയോഗിക്കാത്ത സമയങ്ങളിൽ ഇവ ഓഫാക്കി വയ്ക്കുന്നത് കൂടുതൽ ഫലപ്രദമായിരിക്കും.ഫോൺ കേസ് താൽക്കാലികമായി മാറ്റുകഫോൺ ചൂടാകുമ്പോൾ അത് പുറംഘടകങ്ങളിലേക്കുള്ള താപ ചലനത്തെ തടയാറുണ്ട്. ഇത്തരത്തിൽ ചൂട് കൂടുമ്പോൾ ഫോൺ കേസ് മാറ്റി, സാധാരണ നിലയിലായ ശേഷം മാത്രം വീണ്ടും ഉപയോഗിക്കുക.ബാക്ക്‌ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന ആപ്പുകൾ അടയ്ക്കുകചിലപ്പോഴൊക്കെ നമ്മൾ ഉപയോഗിക്കാത്ത ആപ്പുകൾ പോലും ബാക്ക്‌ഗ്രൗണ്ടിൽ പ്രവർത്തിക്കാറുണ്ട്. ഇതിലൂടെ പ്രോസസറിന് അമിതമായി പ്രവർത്തിക്കേണ്ടി വരും. ഈ പ്രഷർ കുറയ്ക്കാൻ ഉപയോഗിക്കാത്ത ആപ്പുകൾ ക്ലോസ് ചെയ്യുന്നത് ഫോണിന്റെ താപനില നിയന്ത്രിക്കാൻ സഹായിക്കും.ഈ ലളിതമായ നടപടികൾ അനുസരിച്ചാൽ സ്മാർട്ട്‌ഫോൺ ചൂടാകുന്നത് ഒരു വലിയ പ്രശ്നമാകാതെ മാറിക്കൊണ്ടിരിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top