ഇലക്‌ട്രിക് വാഹനങ്ങൾക്ക് യാത്രയ്ക്കിടെ കണക്ഷൻ വേണമെന്ന ആവശ്യമില്ലാതെ ചാർജിംഗ് സാധ്യമാകുന്ന പുതിയ സാങ്കേതികവിദ്യയുടെ പരീക്ഷണം സംസ്ഥാനത്ത് ആരംഭിച്ചു. നിർത്തിയിട്ടാലും ഓടിക്കൊണ്ടിരിക്കുമ്പോഴും ബാറ്ററി ചാർജാകുന്ന ‘ഇൻഡക്‌റ്റീവ് ചാർജിംഗ്’ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുകയാണ്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
തൊട്ടടുത്ത കാലത്ത് വാഹനസഞ്ചാരത്തിലോ പാർക്കിംഗിലോ വൈദ്യുതി കണക്ഷൻ കൂടാതെ തന്നെ ചാർജിംഗ് സാധ്യമാകും എന്നതിന്റെ സൂചനയാണ് ഈ പദ്ധതി.റോഡിന്റെ പ്രതലത്തില്‍ സ്ഥാപിക്കുന്ന ട്രാൻസ്മിറ്ററും വാഹനത്തിനടിയില്‍ സ്ഥാപിക്കുന്ന റിസീവറും തമ്മിലുള്ള വൈദ്യുത-കാന്തിക ബന്ധം ഉപയോഗിച്ചാണ് ചാർജിംഗ് പ്രക്രിയ നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ വാഹനങ്ങൾ നിർത്തിയിടുമ്പോൾ ചാർജ് ചെയ്യുന്ന ‘സ്റ്റാറ്റിക് ചാർജിംഗ്’ സംവിധാനമാണ് പരീക്ഷിക്കുന്നത്. അനെർട്ട് (ANERT)യുടെ നേതൃത്വത്തിലാണ് പദ്ധതി പുരോഗമിക്കുന്നത്.ഇസ്രായേൽ കമ്പനി ഇലക്‌ട്രിയോണുമായി അനെർട്ട് പ്രാഥമിക ചർച്ചകൾ നടത്തിയിട്ടുണ്ട്. പദ്ധതി നടപ്പാക്കാനുള്ള ആദ്യഘട്ടം തിരുവനന്തപുരം നഗരത്തിൽ തുടങ്ങാനാണ് പദ്ധതി. കെ.എസ്.ആർ.ടി.സി വൈദ്യുതി ബസുകളിൽ റിസീവർ പാഡുകൾ സ്ഥാപിച്ച് വിഴിഞ്ഞം-ബാലരാമപുരം, നെടുമ്ബാശ്ശേരി-കാലടി, നെടുമ്പാശ്ശേരി-അങ്കമാലി, നിലയ്ക്കൽ-പമ്പ എന്നീ റൂട്ടുകളിൽ പരീക്ഷണം നടത്താനാണ് ആലോചിക്കുന്നത്. പാർക്കിങ് സ്ഥലങ്ങളിലുടനീളം, ബസ് സ്റ്റേഷനുകളിലും ഈ സംവിധാനങ്ങൾ സ്ഥാപിക്കാൻ സാധ്യതയുണ്ട്.കാറുകൾക്ക് ഒരു റിസീവർ പാഡും, ബസുകൾക്ക് മൂന്നു പാഡുകളും വേണ്ടിവരും. ക്ലൗഡ് അധിഷ്ഠിത മാനേജ്‌മെന്റ് സിസ്റ്റം വഴി ചാർജിംഗിന്റെ കാര്യക്ഷമതയും പ്രവർത്തന നിരീക്ഷണവും ഉറപ്പാക്കും.എന്നാൽ, ഈ സംവിധാനത്തിന്റെ പ്രധാന വെല്ലുവിളിയാണ് ഉയർന്ന പണച്ചെലവ്. 300 മീറ്റർ ദൂരത്തിൽ സംവിധാനം ഒരുക്കാൻ ഏകദേശം ആറു കോടി രൂപ വരെ ചെലവാകും. അതിനാൽ തുടക്കത്തിൽ സ്റ്റാറ്റിക് ചാർജിംഗിന് മുൻതൂക്കം നൽകുകയാണ്. സംരംഭത്തിന് കേന്ദ്രസർക്കാരിന്റെ ഡിപ്പാർട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ സഹായം തേടാനും പി.എം.ഇ ഡ്രൈവ് പദ്ധതിയിൽ ഉൾപ്പെടുത്താനും നടപടികൾ പുരോഗമിക്കുകയാണ്.