‘വാഹനത്തിന് പിഴയുണ്ടെന്ന പേരിൽ വാട്സ്ആപ്പിലൂടെ വരുന്ന സന്ദേശങ്ങൾ തട്ടിപ്പിന്റെ ഭാഗമാണെന്ന് കേരള പൊലീസ് മുന്നറിയിപ്പു നൽകുന്നു. മോട്ടോർ വാഹന വകുപ്പ് എന്ന പേരിലാണ് ഈ സന്ദേശങ്ങൾ വരുന്നത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
സന്ദേശത്തിലെ വാഹന നമ്പറും മറ്റ് വിവരങ്ങളും ശരിയായതു പോലെ തോന്നിച്ചേക്കാം, എന്നാൽ ഇതൊന്നും വിശ്വസിക്കരുത്.’പരിവാഹൻ’ എന്ന പേരിൽ ഉള്ള വ്യാജ ലിങ്കോ ആപ്പോ സന്ദേശത്തിന് ഒപ്പം ഉൾപ്പെടുത്തിയിരിക്കും. അതിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകാനുള്ള സാധ്യത ഉറപ്പാണ്.ഇത്തരത്തിലുള്ള സന്ദേശങ്ങൾ വ്യക്തിപരമായ വിവരങ്ങൾ ശേഖരിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും, സന്ദേശം ലഭിച്ചാൽ അതിനെ അവഗണിക്കണമെന്നും പൊലീസ് പൊതുജനങ്ങളെ നിർദ്ദേശിച്ചു.