തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസം വരെ ശക്തമായ കാലാവസ്ഥ തുടരാനാണ് സാധ്യത. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ അറിയിച്ചു.ജൂലൈ 19, 20 തീയതികളില്‍ ഇടിമിന്നലോടുകൂടിയ മഴ ശക്തമാകാൻ സാധ്യതയുള്ളതായും, ജൂലൈ 20 വരെ എല്ലാ ജില്ലകളിലും ചില ഒറ്റപ്പെട്ട ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യത തുടരുന്നുമാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിക്കുന്നു.