ബൈക്ക് മോഷ്ടിച്ചു കർണാടകയിലേക്ക് കടത്തിയത്; പ്രതി ബത്തേരി പൊലീസിന്റെ പിടിയിലായിബത്തേരി കോട്ടക്കുന്നിൽ നിന്ന് മോഷ്ടിച്ച ബൈക്ക് കർണാടകയിലെ കൗദള്ളിയിലേക്ക് കടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക, മുസ്ലിം ബ്ലാക്ക് സ്ട്രീറ്റിൽ താമസിക്കുന്ന ഇമ്രാൻ ഖാനെയാണ് ബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
ഈ മാസം ആറാം തിയ്യതിയാണ് ബത്തേരി, കോട്ടക്കുന്നിലെ ഫുഡ് പോയിന്റ് കടയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ഏകദേശം 80,000 രൂപ വിലവരുന്ന സപ്ലെണ്ടർ മോഡൽ ബൈക്ക് മോഷണം പോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിയാനായത്. തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് ഇയാളെയും മോഷ്ടിച്ച ബൈക്കും കസ്റ്റഡിയിലെടുത്തത്.