മലയാള സിനിമ ലോകത്തിന് ഞെട്ടൽ, നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍

മയക്കുമരുന്ന് ഉപയോഗം സമ്മതിച്ചതിന് പിന്നാലെ നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരി ഉപയോഗം, ഗൂഢാലോചന,

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/EJEiMsEPIgZDupKXCCncGm

തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. NDPS ആക്ടിന്റെ 27ബി, 29, IPC 238 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. ഷൈനിനെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ ജാമ്യമുള്ളവയാണ്.ആരോഗ്യ പരിശോധനയ്ക്കായി ഷൈനെ എറണാകുളം ജനറൽ ആശുപത്രിയിൽ കൊണ്ടുപോയി. ലഹരി ഉപയോഗം സ്ഥിരീകരിക്കാനായി രക്തപരിശോധന നടത്താനാണ് പൊലീസ് തീരുമാനം. ലഹരി പരിശോധനയ്ക്കായി ഷൈൻ സഹകരിച്ചിരിക്കുകയാണ്. ലഹരി വിൽപ്പനക്കാരനായ സജീറുമായി ബന്ധമുണ്ടായിരുന്നുവെന്ന് അദ്ദേഹം ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.ചോദ്യം ചെയ്യലിനിടെ ലഹരി ഉപയോഗം നടത്തിയിരുന്നുവെന്ന് ഷൈൻ തുറന്നുപറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി തുടർന്നത്. കുറ്റം തെളിയപ്പെട്ടാൽ കർശന ശിക്ഷ ലഭിക്കുമെന്ന വ്യവസ്ഥ 29/1 വകുപ്പ് വ്യക്തമാക്കുന്നു.ഹോട്ടലിൽ ലഹരി ഉപയോഗം നടന്നതായി സംശയിക്കുന്ന സാഹചര്യത്തിൽ, ഗൂഢാലോചനയുമായി ബന്ധപ്പെട്ട തെളിവുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഗൂഗിൾ പേ വഴി പണമിടപാട്, ബാങ്ക് രേഖകൾ, മറ്റു ഹോട്ടലുകളിലേക്കുള്ള യാത്ര എന്നിവയെല്ലാം അന്വേഷിച്ചാണ് ഇന്ന് ചോദ്യം ചെയ്യൽ നടന്നത്.വേദാന്ത ഹോട്ടലിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ ഷൈൻ ഓടുന്നത് വ്യക്തമായിരുന്നു. കഴിഞ്ഞ ദിവസം പരിശോധനയ്ക്കിടെ പൊലീസ് എത്തിയതിനെ തുടർന്ന് പേടിച്ച് ഓടിയതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഗുണ്ടകളാണെന്ന് കരുതി ഭയപ്പെട്ടതാണെന്നും ഷൈൻ മൊഴി നൽകി.ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഷൈൻ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായത്. മാധ്യമങ്ങളോട് പ്രതികരിക്കാതെ തന്നെ സ്റ്റേഷനിലേക്ക് കയറിയതായും അദ്ദേഹത്തിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്. ഹോട്ടലിൽ നിന്നുള്ള ഓട്ടവുമായി ബന്ധപ്പെട്ട വിശദീകരണം നൽകാനാണ് പൊലീസിന്റെ നോട്ടീസ് ലഭിച്ചതെന്നും അതിന്റെ അടിസ്ഥാനത്തിൽതന്നെ അദ്ദേഹം ഹാജരായതാണെന്നും പൊലീസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top