ഇൻ്റേൺഷിപ്പ് മാർഗരേഖയിൽ പുതുമയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്; ഓരോ നിർദേശവും ഗുണനിലവാര വർധനയിലേക്കെന്ന് വ്യാഖ്യാനംഅധ്യാപക വിദ്യാർഥികളുടെ ഇൻ്റേൺഷിപ്പ് പ്രക്രിയ കൂടുതൽ ഗുണമേന്മയുള്ളതാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ മാർഗരേഖ പുറത്തിറക്കി.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
എസ്‌സിഇആർടി തയ്യാറാക്കിയ ഈ അക്കാദമിക മാർഗരേഖ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് വികസിപ്പിച്ചത്. മാർഗരേഖ സർക്കാർ അംഗീകരിച്ചതോടെയാണ് ഇത് പ്രാബല്യത്തിൽ വന്നത്.ഒരു സ്കൂളിലേക്ക് തുടർച്ചയായി ടീച്ചർ എജുകേറ്റർമാരെ ഇൻ്റേൺഷിപ്പിനയക്കുന്നത് ഒഴിവാക്കണമെന്ന് മാർഗരേഖ നിർദേശിക്കുന്നു. ഓരോ ക്ലാസിലുമുള്ള കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാകണം ഇൻ്റേൺഷിപ്പ് വിദ്യാർഥികളുടെ എണ്ണം നിശ്ചയിക്കേണ്ടത്. ഒരേ ഡിവിഷൻ മാത്രം ഉള്ള സ്കൂളുകളിലേയ്ക്ക് ഇൻ്റേൺഷിപ്പ് അനുവദിക്കരുതെന്നതും പ്രധാന നിർദേശങ്ങളിലൊന്നാണ്.പാഠം പഠിപ്പിക്കുന്നതിനിടെ ക്ലാസ്സിൽ സ്ഥിരം അധ്യാപകരുടെ സാന്നിധ്യം ഉറപ്പാക്കണമെന്നതും നിർണ്ണായക നിർദേശമാണ്. ഇത്തരത്തിലുള്ള നിയന്ത്രണങ്ങളിലൂടെ വിദ്യാർഥികളുടെ അധ്യയന നിലവാരത്തിൽ കുഴപ്പമില്ലാതിരിക്കാൻ ഇടവരുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ.ഇൻ്റേൺഷിപ്പ് നിരീക്ഷണത്തിനായി പ്രത്യേക പോർട്ടൽ വികസിപ്പിക്കപ്പെടും. കൈറ്റ് മിഷൻ ഇതിന്റെ സാങ്കേതിക ചുമതല ഏറ്റെടുക്കും. കൂടാതെ ഡിഎൽഎഡ്, ബിഎഡ് വിദ്യാർത്ഥികൾക്ക് പുതിയ പാഠപുസ്തകങ്ങളും പരീക്ഷാ രീതികളും പരിചയപ്പെടുത്തുന്നതിന് മേയ് മാസത്തിൽ പരിശീലന ക്ലാസുകൾ സംഘടിപ്പിക്കാനും തീരുമാനം എടുത്തിട്ടുണ്ട്.