വാഹന പരിശോധനയ്ക്ക് ഇളവില്ല; പിഴ സംബന്ധിച്ച വ്യാജവാർത്ത തെറ്റായെന്ന് എംവിഡിസർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്ന വാഹനങ്ങൾക്ക് പിഴ ചുമത്തില്ലെന്ന തരത്തിലുള്ള വാർത്തകൾ പൂർണമായും വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/EJEiMsEPIgZDupKXCCncGm
എല്ലാ മോട്ടോർ വാഹന നിയമലംഘനങ്ങൾക്കും ഇ-ചെല്ലാൻ സംവിധാനം വഴിയാണ് പിഴ ചുമത്തുന്നത്. അതിന് വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നിയമപരമായ അധികാരമുണ്ടെന്നും എംവിഡി വ്യക്തമാക്കി.അതേസമയം, രേഖകൾ സാധുതയോടെ ഉണ്ടായിരുന്നിട്ടും തെറ്റിദ്ധാരണയിലോ മറ്റേതെങ്കിലും കാരണത്താലോ പിഴ ചുമത്തപ്പെട്ടിട്ടുണ്ടെങ്കില്‍, യഥാർത്ഥ രേഖകൾ ഹാജരാക്കുന്നതിലൂടെ പിഴ ഒഴിവാക്കാമെന്നും അധികൃതർ അറിയിച്ചു. വ്യാജവാർത്തകളിൽ വിശ്വസിക്കരുതെന്നും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം സന്ദേശങ്ങൾ വ്യാപിക്കുന്നത് തടയണമെന്നും എംവിഡി മുന്നറിയിപ്പ് നൽകി.