പാഠ്യനിലവാരത്തിലെ പുരോഗതി ഉറപ്പാക്കാനായി വിദ്യാഭ്യാസ വകുപ്പ് മിനിമം മാര്‍ക്ക് സമ്പ്രദായം താഴെതട്ടിലെ ക്ലാസുകളിലേക്കും വ്യാപിപ്പിക്കുന്നു. നിലവില്‍ എട്ടാം ക്ലാസില്‍ പ്രാവര്‍ത്തികമാക്കിയിരുന്ന ഈ രീതി ഇനി അഞ്ചും ആറും ക്ലാസുകളിലേക്കും നീട്ടാനാണ് പുതിയ അധ്യയനവര്‍ഷം മുതല്‍ തീരുമാനം.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/EJEiMsEPIgZDupKXCCncGm
പിന്നീട് ഏഴാം ക്ലാസിലും ഇത് നടപ്പിലാക്കും.2026-27 അധ്യയന വര്‍ഷത്തില്‍ എല്ലാ യുപി, ഹൈസ്‌കൂള്‍ ക്ലാസുകളിലും മിനിമം മാര്‍ക്ക് സംപ്രദായം പ്രാബല്യത്തിലാകും. ഓരോ വിദ്യാര്‍ത്ഥിയും അടിസ്ഥാന പാഠ്യശേഷി കൈവരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം.പാസായി കയറാന്‍ കുറഞ്ഞത് 30 ശതമാനംപുതിയ രീതിയനുസരിച്ച്, വാര്‍ഷിക പരീക്ഷയില്‍ കുറഞ്ഞത് 30 ശതമാനം മാര്‍ക്ക് നേടേണ്ടതുണ്ട്. ഈ മാര്‍ക്ക് നേടാനാകാത്തവര്‍ക്കായി അവധിക്കാലത്തെ പഠന പിന്തുണ പരിപാടികള്‍ക്ക് ശേഷം പുനഃപരീക്ഷ നടത്തും. എന്നാല്‍ ഇപ്പോള്‍ പോലും 30 ശതമാനം മാര്‍ക്ക് നേടാതിരുന്നാലും ഒമ്പതാം ക്ലാസ് വരെ സ്ഥാനക്കയറ്റം തടയില്ല.പഠന പിന്തുണയെക്കുറിച്ച് മന്ത്രി പറയുന്നുമിനിമം മാര്‍ക്ക് സമ്പ്രദായം നടപ്പിലാക്കുന്നതോടെ സംസ്ഥാനത്ത് പഠന പിന്തുണ പരിപാടികള്‍ സജീവമാവുകയാണ് എന്നു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കെല്ലാം ഇപ്പോഴത്തെ സമ്പ്രദായത്തില്‍ അംഗീകരണമുണ്ട്. അടുത്ത അധ്യയന വര്‍ഷം മുതല്‍ കൂടുതല്‍ ക്ലാസുകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും, ഓരോ കുട്ടിയും അടിസ്ഥാന പാഠ്യശേഷി നേടുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ സമഗ്രപരിഷ്‌കരണങ്ങളെന്ന് അദ്ദേഹം പറഞ്ഞു.കുറഞ്ഞ ക്ലാസുകളിലും ഓരോ പരീക്ഷയ്ക്ക് ശേഷവും പഠന പിന്തുണ നല്‍കേണ്ടതിന്റെ ആവശ്യകത മന്ത്രി വ്യക്തമാക്കി. ഈ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനത്തെ സ്‌കൂളുകളില്‍ സമഗ്രമായ പഠന പിന്തുണ പരിപാടികള്‍ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക.