പത്ത് വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട്; ആർബിഐയുടെ പുതിയ തീരുമാനം ജൂലായിൽ പ്രാബല്യത്തിൽപത്ത് വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് തുറക്കാനും സ്വതന്ത്രമായി ഇടപാടുകൾ നടത്താനും ഇനി മുതൽ വഴിയൊരുങ്ങും.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://whatsapp.com/channel/0029VaJej2aLikgGxsiq3u41
ജൂലൈ ഒന്നുമുതലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ഈ പുതിയ മാർഗ്ഗനിർദേശങ്ങൾ പ്രാബല്യത്തിൽ വരുന്നത്.ഇതുവരെ 18 വയസ്സിനു താഴെയുള്ളവർക്ക് മാതാപിതാക്കളോ നിയമപരമായ രക്ഷിതാക്കളോ കൂടെയുണ്ടായാലേ അക്കൗണ്ട് ആരംഭിക്കാനാകുള്ളൂ. ഇനി മുതൽ, 10 വയസ്സിനുമുകളിൽ പ്രായമുള്ളവർക്ക് അവരുടെ പേരിൽ തന്നെ ബാങ്ക് അക്കൗണ്ടും അതുമായി ബന്ധപ്പെട്ട ഇടപാടുകളും നടത്താനാകും.ബാങ്കിങ് സേവനങ്ങളെ കൂടുതൽ ജനപ്രിയമാക്കാനും പ്രായപൂർത്തിയാകാത്തവരെയും സാമ്പത്തിക സമൂഹത്തിലേക്ക് ആകർഷിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ആർബിഐയുടെ ഈ തീരുമാനം. എല്ലാ ബാങ്കുകൾക്കും ജൂലൈ ഒന്നുമുതൽ ഈ സംവിധാനം നടപ്പിലാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.