അഭിഭാഷകരുടെ പാനലിലേക്ക് കെ-റെറ അപേക്ഷ ക്ഷണിച്ചു

കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) ഹൈക്കോടതിയിലും കേരള റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണലിലും അതോറിറ്റിയെ പ്രതിനിധീകരിക്കുന്നതിന് യോഗ്യതയും പരിചയസമ്പത്തുമുള്ള അഭിഭാഷകരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://whatsapp.com/channel/0029VaJej2aLikgGxsiq3u41

റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ ആൻഡ് ഡവലപ്മെന്റ്) ആക്ട്, 2016, അതുമായി ബന്ധപ്പെട്ട മറ്റ് നിയമങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ള കേസുകൾ കൈകാര്യം ചെയ്യാനും നിയമോപദേശം നൽകാനും അഭിഭാഷകർ ഉൾപെടുന്ന പാനൽ രൂപീകരിക്കുക എന്നതാണ് ഉദ്ദേശ്യം.അംഗീകൃത സർവകലാശാലയിൽ നിന്നുള്ള നിയമ ബിരുദം, കുറഞ്ഞത് 20 വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത. കേരള ബാർ കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം. റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി, ട്രൈബ്യൂണലുകൾ, ഹൈക്കോടതി എന്നിവയിലുളള പരിചയത്തിന് മുൻഗണന. റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ ആൻഡ് ഡവലപ്മെന്റ്) ആക്ട് 2016, സിവിൽ പ്രൊസീജർ നിയമം എന്നിവയിൽ അറിവുണ്ടായിരിക്കണം. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രാവീണ്യം നിർബന്ധം.യോഗ്യരായവർ ഫോട്ടോയോടുകൂടിയ സി.വി, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, കൈകാര്യം ചെയ്ത കേസുകളുടെ പട്ടിക, അവസാന മൂന്ന് വർഷത്തിനുള്ളിൽ അഭിഭാഷകൻ ആയി ഹാജരായ രണ്ട് വിധിന്യായങ്ങൾ, സാമ്പിൾ ബ്രീഫുകളും പ്ലീഡിങ്ങുകളും, പാനലിൽ ചേർക്കുന്നതിനുള്ള താൽപര്യവും പ്രവൃത്തിപരിചയം എങ്ങനെ യോജിക്കുന്നു എന്നതും വ്യക്തമാക്കുന്ന കവർ ലെറ്റർ എന്നിവ സഹിതം- സെക്രട്ടറി (നിയമ വിഭാഗം), കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി ട്രിനിറ്റി സെന്റർ, കേശവദാസപുരം, തിരുവനന്തപുരം 695004 എന്ന വിലാസത്തിൽ അപേക്ഷിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മെയ് 15. വിശദവിവരങ്ങൾക്ക് rera.kerala.gov.in, ഫോൺ : 9497680600, 04713501012.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top