മഴവെള്ളം സ്‌കൂൾ വരാന്ത വരെ; പരിഹാരമില്ലാതെ സമരം ശക്തം

പിണങ്ങോട്: ഹയർ സെക്കണ്ടറി സ്‌കൂളിന്റെ കോമ്പൗണ്ടിൽ മഴവെള്ളം കുത്തനെ കയറുന്നതിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് പ്രദേശവാസികൾ ആരംഭിച്ച അനിശ്ചിതകാല സമരം ശക്തമായി തുടരുന്നു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://whatsapp.com/channel/0029VaJej2aLikgGxsiq3u41

സമരത്തിന്റെ ഭാഗമായാണ് ഇന്ന് രാവിലെ സ്‌കൂൾ പ്രവേശനം തടഞ്ഞുകൊണ്ടുള്ള ഉപരോധസമരം നടത്തിയത്.വർഷങ്ങളായി വരുന്ന ഈ വെള്ളക്കെട്ട് പ്രശ്‌നത്തിൽ അധികാരികൾ യാതൊരു നടപടിയും എടുത്തിട്ടില്ലെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് സമരം കൂടുതൽ ശക്തമാക്കാൻ സമരസമിതി തീരുമാനം എടുത്തത്. വൃദ്ധരും കുട്ടികളുമടങ്ങുന്ന ജനസമൂഹമാണ് സമരത്തിൽ പങ്കെടുക്കുന്നത്.പരിഹാരമില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് തയ്യാറാകുമെന്നും സമരസമിതി മുന്നറിയിപ്പ് നൽകി. സമരത്തിന്റെ പുതിയ ഘട്ടത്തിൽ നാളെ വൈകിട്ട് പിണങ്ങോട് ടൗണിൽ വലിയ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്നും തുടർന്ന്, ആവശ്യം അംഗീകരിക്കപ്പെടാത്ത പക്ഷം ഡബ്ല്യുഎംഒ മുട്ടിലിലുള്ള മാനേജ്‌മെൻ്റ് ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും സമരസമിതി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top