മേപ്പാടിയിൽ കാട്ടാന ആക്രമണം: ഒരാൾ മരിച്ചു

മേപ്പാടി: എരുമക്കൊല്ലി പൂളക്കുന്ന് കോളനിയുടെ സമീപത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ ദാരുണമായി മരണപ്പെട്ടു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://whatsapp.com/channel/0029VaJej2aLikgGxsiq3u41

പ്രദേശവാസിയായ അറുമുഖൻ (പ്രായം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല) ആണ് മരിച്ചത്. രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം നടന്നത്.കോളനിക്ക് സമീപത്തുണ്ടായിരുന്ന സമയത്താണ് കാട്ടാന അക്രമിച്ചതെന്ന് പ്രാഥമിക വിവരം. ദൃക്‌സാക്ഷികളുടെ മൊഴിയനുസരിച്ച് പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം കുറച്ച് ദിവസങ്ങളായി കണ്ടുവരുന്നുണ്ടായിരുന്നു.വനിതൊഴിലാളികളും കുട്ടികളും ഉള്‍പ്പെടെയുള്ളവർ സ്ഥിരമായി ഈ വഴി യാത്ര ചെയ്യുന്ന പ്രദേശമായതിനാൽ, ഈ സംഭവത്തിന് ശേഷം സമീപവാസികൾക്കും നാട്ടുകാരും അതീവ ഭീതിയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top