കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് അംഗങ്ങൾക്ക് തടസ്സമില്ലാതെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി അംഗങ്ങളുടെ ആധാർ കാർഡ്, ഉപയോഗത്തിലുള്ള ബാങ്ക് പാസ്സ് ബുക്ക്, ഫോൺ നമ്പർ എന്നീ വിവരങ്ങൾ ബോർഡിന്റെ സോഫ്റ്റ് വെയറിൽ ചേർത്തിട്ടുണ്ടെന്ന് അംഗങ്ങൾ ഉറപ്പ് വരുത്തണമെന്ന് ബോർഡ് ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. രേഖകൾ നൽകാത്തവർ അവ നൽകണം. ജനനതീയതി തെളിയിക്കാനുള്ള രേഖയും ഹാജരാക്കണം.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://whatsapp.com/channel/0029VaJej2aLikgGxsiq3u41
ക്ഷേമനിധി പാസ്സ്ബുക്കിൽ പാസ്പോർട്ട് സൈസ് ഫോട്ടോയും പതിക്കണം. 2020 ന് ശേഷം പുതിയ അംഗത്വം എടുത്തവരും വിവാഹം, ചികിത്സ, വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് അപേക്ഷ നൽകിയവരും വീണ്ടും രേഖകൾ നൽകേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.ഫോൺ: 04936-204602.