ഓയിൽ പാം ഇന്ത്യയിൽ മാർക്കറ്റിങ് ട്രെയിനി ഒഴിവ്

ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ (OPIL) മാർക്കറ്റിങ് ട്രെയിനി തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് ആരംഭിച്ചു. ബിരുദ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://whatsapp.com/channel/0029VaJej2aLikgGxsiq3u41

കരാർ അടിസ്ഥാനത്തിലുള്ള താൽക്കാലിക നിയമനമായിരിക്കും. താൽപര്യമുള്ളവർ ഏപ്രിൽ 29ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണു.മാർക്കറ്റിങ് ട്രെയിനി തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. വൈക്കം, കോട്ടയം, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം ജില്ലകളിലായി നിയമനം നടക്കും. കരാർ കാലാവധി പരമാവധി മൂന്ന് വർഷമാണ്.അപേക്ഷകർക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം. കുറഞ്ഞത് 60 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. അപേക്ഷിക്കാനുള്ള പ്രായപരിധി 25 വയസ്സാണ്. സംവരണ വിഭാഗക്കാർക്ക് നിയമപ്രകാരം പ്രായ ഇളവ് ലഭിക്കും.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യ വർഷം ശമ്പളമായി 11,500 രൂപ, രണ്ടാം വർഷം 12,000 രൂപ, മൂന്നാം വർഷം 12,500 രൂപ ലഭിക്കും.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ smhrd@oilpalmindia.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അവരുടെ ഏറ്റവും പുതിയ റെസ്യൂമെ അയയ്ക്കണം. കൂടാതെ ഏപ്രിൽ 29ന് രാവിലെ 11 മണിക്ക് ഓയിൽ പാം ഇന്ത്യയുടെ കോട്ടയം, കോടിമതയിലുള്ള ഹെഡ് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top