വയനാട്ടിൽ കാട്ടാനയുടെ ആക്രമണങ്ങൾ ഈ വർഷം നാലുപേർക്ക് ജീവൻ നഷ്ടമാകാനിടയാക്കി. ഏറ്റവും പുതിയ ആക്രമണത്തിൽ,
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://whatsapp.com/channel/0029VaJej2aLikgGxsiq3u41
ഏപ്രിൽ 24ന് എരുമക്കൊല്ലി പൂളക്കുന്ന് സ്വദേശി അറുമുഖൻ മരണപ്പെട്ടു.ഇതിനുമുമ്പ്, ജനുവരി 8ന് പുൽപ്പള്ളി ചേകാടിയിൽ കുട്ട സ്വദേശി വിഷ്ണു, കാട്ടാനയുടെ ആക്രമണത്തിൽ ജീവൻകെട്ടി. ഫെബ്രുവരി 11ന് നൂൽപ്പുഴ കാപ്പാട് സ്വദേശി മാനു സാധനങ്ങൾ വാങ്ങി മടങ്ങുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. രണ്ടു ദിവസം പിന്നിട്ടു ഫെബ്രുവരി 13ന്, അട്ടമലയിലെ ഏറാട്ടുകുണ്ട് സ്വദേശിയായ ബാലകൃഷ്ണൻ കാട്ടാന ആക്രമണത്തിൽ മരിച്ചു.വന്യജീവി ആക്രമണങ്ങൾ വയനാട്ടിലെ ഗ്രാമീണ മേഖലകളിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.