കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി ബാണാസുര-കാരാപ്പുഴ ജലസേചന മാതൃകകൾ

എന്റെ കേരളം പ്രദർശന വിപണന മേളയിൽ ജീവനക്കാർ ഒരുക്കിയ ബാണാസുര-കാരാപ്പുഴ ജലസേചന പദ്ധതികളുടെ മാതൃകകൾ ശ്രദ്ധേയമാകുന്നു. ബാണാസുര സാഗർ ജലസേചന പദ്ധതിയിലെ ജീവനക്കാർ എട്ട് ദിവസത്തെ പരിശ്രമത്തോടെ മാതൃക നിർമ്മാണം പൂർത്തിയാക്കിയതാണ്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://whatsapp.com/channel/0029VaJej2aLikgGxsiq3u41

ബാണാസുര സാഗർ ഡിവിഷൻ ഓഫീസിലെ ജീവനക്കാരനായ ക്ലിൻസ് ഡൊമിനിക് മോഡൽ നിർമാണത്തിന് നേതൃത്വം നൽകുകയും, എക്സിക്യൂട്ടീവ് എൻജിനീയർ വി സന്ദീപ് സാങ്കേതിക മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.പ്രദർശനത്തിൽ, മുള്ളൻകൊല്ലി, പുൽപ്പള്ളി, പൂതാടി ഗ്രാമപഞ്ചായത്തുകളിലെ രൂക്ഷമായ ജലക്ഷാമം നേരിടാൻ രൂപീകരിച്ച കടമാൻതോട് ഇടത്തരം ജലസേചന പദ്ധതിയുടെ ത്രിമാന ഭൂപ്രകൃതി മാതൃകയും, ഉയർച്ചയിലേക്ക് കുതിക്കുന്ന കാരാപ്പുഴ ടൂറിസം പ്രോജക്ടിന്റെ പ്രദർശനവും ആകർഷകമായി ഒരുക്കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top