പരീക്ഷകള്‍ പൂര്‍ത്തിയാക്കി ഫലത്തിനായുള്ള കാത്തിരിപ്പിലാണ് വിദ്യാർത്ഥികൾ. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്‌ഇ) പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലങ്ങൾ ഉടൻ പ്രസിദ്ധീകരിക്കാനാണ് സാധ്യത. ഫെബ്രുവരി 15നും ഏപ്രിൽ 4നും ഇടയിലാണ് ഈ വർഷത്തെ സിബിഎസ്‌ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ നടന്നത്. പത്താം ക്ലാസ് പരീക്ഷക്ക് 24.12 ലക്ഷം വിദ്യാർത്ഥികളും,
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://whatsapp.com/channel/0029VaJej2aLikgGxsiq3u41
പന്ത്രണ്ടാം ക്ലാസ് പരീക്ഷക്ക് 17.88 ലക്ഷം വിദ്യാർത്ഥികളും ഹാജരായി.മുൻ വർഷങ്ങളിലെ പതിവ് അനുസരിച്ച്, ഇത്തവണയും മെയ് രണ്ടാം വാരത്തോടെ സിബിഎസ്‌ഇ ഫലങ്ങൾ പ്രസിദ്ധീകരിക്കാമെന്നാണ് പ്രതീക്ഷ. ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും, പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും ഒരേ ദിവസമാകാൻ സാധ്യതയുണ്ട്. ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾക്കായി വിദ്യാർത്ഥികൾ cbse.gov.in, cbseresults.nic.in, results.cbse.nic.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്.കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ പന്ത്രണ്ടാം ക്ലാസ് ഫലങ്ങൾ മെയ് രണ്ടാം വാരത്തോടെയാണ് സിബിഎസ്‌ഇ പ്രസിദ്ധീകരിച്ചിരുന്നത്. 2024-ൽ മെയ് 12നാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. 2023-ലും മെയ് 12നായിരുന്നു ഫല പ്രഖ്യാപനം നടന്നത്. എന്നാൽ 2022-ൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഫലപ്രഖ്യാപനം വൈകി ജൂലൈ 22നായിരുന്നു. 2024-ൽ രജിസ്റ്റർ ചെയ്ത 16.8 ലക്ഷം വിദ്യാർത്ഥികളിൽ 16.6 ലക്ഷം പേർ പരീക്ഷ എഴുതിയപ്പോൾ, 14.5 ലക്ഷം വിദ്യാർത്ഥികൾ വിജയിച്ചപ്പോൾ വിജയശതമാനം 87.33 ആയിരുന്നു.ഫലപ്രഖ്യാപനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് cbseresults.nic.in അല്ലെങ്കിൽ results.cbse.nic.in വെബ്സൈറ്റിൽ അവരുടെ റോൾ നമ്പറും ജനനത്തീയതിയും നൽകിയാൽ ഫലം പരിശോധിക്കാം. സ്കോർകാർഡ് സ്ക്രീനിൽ ദൃശ്യമാകുമ്പോൾ, അത് ഡൗൺലോഡ് ചെയ്ത് ഭാവി ആവശ്യങ്ങൾക്ക് ഉപയോഗിക്കാനായി പ്രിന്റ് എടുക്കാനും വിദ്യാർത്ഥികൾക്ക് കഴിയും. സിബിഎസ്‌ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമേ, എസ്‌എംഎസ്, ഡിജിലോക്കർ, ഐവിആർഎസ് കോൾ, ഉമാംഗ് മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഫലം http://results.cbse.nic.inhttp://cbseresults.nic.inhttp://results.cbse.nic.inലഭ്യമാകും.വിദ്യാർത്ഥികൾക്ക് വിജയമായി പരിഗണിക്കപ്പെടാൻ കുറഞ്ഞത് 33 ശതമാനം മാർക്ക് നേടിയിരിക്കണം.