സ്വർണവിലയിൽ വീണ്ടും കുതിപ്പ്. തുടർച്ചയായ അഞ്ച് ദിവസത്തെ കുറവിന് ശേഷമാണ് ചൊവ്വാഴ്ച സ്വർണവിലയിൽ വൻ വർധനവ് രേഖപ്പെടുത്തിയത്. ഒരു പവന് 320 രൂപയുടെ വർധനവാണ് ഈ ദിവസം ഉണ്ടായത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://whatsapp.com/channel/0029VaJej2aLikgGxsiq3u41
ഇതോടെ പവൻ സ്വർണത്തിന്‍റെ വില 71,840 രൂപയായി ഉയർന്നു. ഗ്രാമിന് 40 രൂപയുടെ വർധനവോടെ 8980 രൂപയാണ് ഇപ്പോഴത്തെ ഗ്രാമിന്റെ വില.ഈ മാസം 12ന് സ്വർണവില ആദ്യമായി 70,000 കടന്ന ശേഷമുണ്ടായ വർധനവ് 4000 രൂപയ്ക്ക് മുകളിലായിരുന്നു. എന്നാൽ ഏപ്രിൽ 23 മുതൽ 2800 രൂപയുടെ ഇടിവ് വന്നിരുന്നു. ഇപ്പോൾ വീണ്ടും ഉയരത്തിലേക്ക് നീങ്ങുകയാണ് വില.
