അവസാന അവസരം നാളെ; സഹകരണ ബാങ്കുകളിൽ 200ഓളം ഒഴിവുകൾ

കേരളത്തിലെ സഹകരണ ബാങ്കുകളില്‍ ജോലി നേടാന്‍ മനോഹരമായ അവസരം. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സർവീസ് എക്‌സാമിനേഷൻ ബോർഡ് 2025-ലെ മെഗാ റിക്രൂട്ട്മെന്റിനായി വിജ്ഞാപനം പുറത്തിറക്കി. ജൂനിയർ ക്ലർക്ക്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, മാനേജർ, അസിസ്റ്റന്റ് സെക്രട്ടറി, സെക്രട്ടറി

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://whatsapp.com/channel/0029VaJej2aLikgGxsiq3u41

തുടങ്ങി നിരവധി തസ്തികകളിലേക്കാണ് നിയമനം. സംസ്ഥാനത്തെ 14 ജില്ലകളിലെയും സഹകരണ ബാങ്കുകളിലാണ് ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അപേക്ഷ നല്‍കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 30ന് മുമ്പായി ഓൺലൈന്‍ വഴിയെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.മൊത്തം 200 ഒഴിവുകളാണ് ഇത്തവണ റിക്രൂട്ട്‌മെന്റിലുളളത്. അതിൽ 160 ഒഴിവുകളും ജൂനിയർ ക്ലർക്കിനും കാഷ്യർക്കുമാണ്. ഡാറ്റ എൻട്രി ഓപ്പറേറ്റര്‍ക്ക് 7 ഒഴിവുകള്‍, സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററിന് 2, അസിസ്റ്റന്റ് സെക്രട്ടറിക്കായി 4, സെക്രട്ടറിയ്ക്ക് 1 ഒഴിവ് എന്നിവയും ഉള്‍പ്പെടുന്നു.പ്രായപരിധി 18 മുതല്‍ 40 വയസുവരെയാണ്. എസ്.സി/എസ്.റ്റി വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും ഒബിസി വിഭാഗക്കാര്‍ക്ക് 3 വര്‍ഷവും അധിക ഇളവ് ലഭിക്കും.വിഭിന്ന തസ്തികകള്‍ക്കായി ആവശ്യമായ യോഗ്യതയും വ്യത്യസ്തമാണ്. ജൂനിയർ ക്ലർക്കായി അപേക്ഷിക്കാനാഗ്രഹിക്കുന്നവര്‍ പത്താം ക്ലാസ് പാസാകുകയും ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ പാസായിരിക്കണം. ഡാറ്റ എൻട്രി ഓപ്പറേറ്ററിന് അംഗീകൃത സർവകലാശാല ബിരുദം, ഡാറ്റ എൻട്രി കോഴ്‌സ് സർട്ടിഫിക്കറ്റ്, കൂടാതെ ഒരു വർഷത്തെ അനുഭവം ആവശ്യമാണ്. സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററിന് ബന്ധപ്പെട്ട മേഖലകളില്‍ ഡിഗ്രിയോ MCA / MSc ആയിരിക്കണം. കൂടാതെ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും വേണം.അസിസ്റ്റന്റ് സെക്രട്ടറിയെക്കുറിച്ചുള്ള യോഗ്യതയില്‍ ഡിഗ്രിയോടൊപ്പം സഹകരണ ഹയർ ഡിപ്ലോമ അല്ലെങ്കില്‍ ഒക്കെ HDC, NCCT, SPC കോഴ്‌സുകളിൽ ഒരു പാസാകണം. സെക്രടറിയാകാന്‍ അപേക്ഷിക്കുന്നവര്‍ HDC & BM കോഴ്‌സിലോ, അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിരുദമോ, ബിസിനസ് അഡ്മിനിസ്‌ട്രേഷനിലോ ഫിനാൻസ് പ്രധാന വിഷയമായി എംകോം കോഴ്‌സിലോ അല്ലെങ്കില്‍ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ അംഗത്വം നേടിയവരായിരിക്കണം. കൂടാതെ ആവശ്യമായ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.ശമ്പളനിരക്കില്‍ വലിയ വ്യത്യാസമുണ്ട്. ജൂനിയർ ക്ലർക്കിന് 8750 മുതല്‍ 51650 രൂപവരെ, ഡാറ്റ എൻട്രി ഓപ്പറേറ്ററിന് 16,890 മുതല്‍ 46830 രൂപവരെ, സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററിന് 23,310 മുതല്‍ 68,810 രൂപവരെ, അസിസ്റ്റന്റ് സെക്രട്ടറിക്ക് 15,320 മുതല്‍ 66,470 രൂപവരെ, സെക്രടറിയ്ക്ക് 23,310 മുതല്‍ 69,250 രൂപവരെ ശമ്പളമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി, കേരള സഹകരണ സർവീസ് പരീക്ഷ ബോർഡ് നടത്തുന്ന എഴുത്തുപരീക്ഷയും, ബന്ധപ്പെട്ടു നിന്ന സഹകരണ ബാങ്കുകള്‍ നടത്തുന്ന ഇന്റർവ്യൂവുമാണ്. ഇവയുടെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്തുക. അപേക്ഷിക്കേണ്ടവര്‍ സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top