സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ കനത്ത ചൂട്

കേരളത്തിന്റെ എല്ലാ ജില്ലകളിലും അടുത്ത മൂന്ന് ദിവസത്തേക്ക് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടവേളകളോടെ മഴ ലഭ്യമാകുമെന്ന് പ്രവചനം.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://whatsapp.com/channel/0029VaJej2aLikgGxsiq3u41

ഇതോടെ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടുക്കി, എറണാകുളം, തൃശൂർ, കാസർഗോഡ് ജില്ലകളിൽ ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രത്യേകമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അതേസമയം, കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായും തിരമാലാ മുന്നറിയിപ്പും പുറത്ത് വിട്ടിട്ടുണ്ട്. തിരുവനന്തപുരത്തെ കാപ്പിൽ മുതൽ പൂവാർ വരെയുള്ള തീരപ്രദേശങ്ങളിൽ 29 ഏപ്രിൽ രാവിലെ 5.30 മുതൽ ഉച്ചക്ക് 2.30 വരെ 0.9 മുതൽ 1.0 മീറ്റർ ഉയരത്തിലുള്ള തിരമാലകൾ പ്രതീക്ഷിക്കപ്പെടുന്നു. കന്യാകുമാരി തീരത്ത് 28 ഏപ്രിൽ രാത്രി 11.30 മുതൽ 29 ഏപ്രിൽ ഉച്ചക്ക് 2.30 വരെ 1.1 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.കടലാക്രമണ സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ആവശ്യമായ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദേശിച്ചിരിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top