ക്ഷീര വികസന വകുപ്പ് തീറ്റപ്പുല്‍ കൃഷി വികസന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ നാല് ക്ഷീര വികസന യൂണിറ്റുകളിലേക്ക് ഡയറി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു. 18-45 നുമിടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://whatsapp.com/channel/0029VaJej2aLikgGxsiq3u41
താത്പര്യമുള്ളവര്‍ മെയ് 14 ന് വൈകിട്ട് മൂന്നിനകം അതത് ബ്ലോക്ക്തല യൂണിറ്റ് ഓഫീസില്‍ അപേക്ഷ നല്‍കണം. തസ്തികയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി മെയ് 19 ന് രാവിലെ 10 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ അഭിമുഖത്തിന് എത്തണം.