വെണ്ണിയോട് ടൗണില്‍ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു; മൂന്ന് വ്യാപാര സ്ഥാപനങ്ങള്‍ക്ക് പിഴ

നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് സൂക്ഷിച്ചതിന് വെണ്ണിയോട് ടൗണിലുള്ള മൂന്ന് വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ശക്തമായ നടപടി സ്വീകരിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

കേക്ക് കോര്‍ണര്‍, അജ് വ സ്റ്റോര്‍, സുധീര്‍ ചിക്കന്‍ സ്റ്റാള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. നിരോധിത പ്ലാസ്റ്റിക് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനങ്ങള്‍ക്ക് മൊത്തം 30,000 രൂപ പിഴ ചുമത്തുകയുണ്ടായി.ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധനയില്‍ പിടിയിലായ ഇവര്‍ക്കെതിരെ നിയമ നടപടികളുമായി ബന്ധപ്പെട്ട തുടര്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. സ്‌ക്വാഡ് ലീഡര്‍ ടി.കെ. സുരേഷ്, അംഗങ്ങളായ എം.ബി. ലീബ്, സിയാബുദ്ദീന്‍, കോട്ടത്തറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി.യു. പ്രിന്‍സ്, ക്ലര്‍ക്ക് ബിനീഷ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.നിരോധിത പ്ലാസ്റ്റിക് ഉപയോഗം പരിസ്ഥിതിക്ക് നല്‍കുന്ന ഭീകരവ്യാപകത മുന്‍നിര്‍ത്തിയുള്ള കനത്ത പരിശോധനകള്‍ തുടര്‍ന്നും നടപ്പിലാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version