ആലുവയിൽ നിന്ന് കാണാതായ മൂന്നു വയസ്സുകാരിയായ കല്യാണിയുടെ ജീവനറ്റ ശരീരം മൂഴിക്കുളം പാലത്തിനടിയിലുളള പെരിയാറിൽ നിന്ന് കണ്ടെത്തി. ഇന്ന് രാവിലെ എട്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ആലുവയിലെ സ്കൂബാ ടീം പുഴയുടെ നടുവിലെ തൂണിനടുത്ത് തടികൾക്കിടയിൽ കുടുങ്ങിയ നിലയിലായാണ് മൃതദേഹം കണ്ടെത്തിയത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് അമ്മ കുഞ്ഞിനെ പുഴയിലേക്ക് തള്ളിയെന്ന് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായത്. കുട്ടിയെ കാണാതായതായി അമ്മ ആദ്യം പറഞ്ഞത് വൈകിട്ട് നാല് മണിയോടെയായിരുന്നു. തിരുവാണിയൂർ പഞ്ചായത്തിലെ അംഗനവാടിയിൽ നിന്നു കുട്ടിയെ കൂട്ടിക്കൊണ്ടുവന്ന വഴി ബസ്സിൽ നിന്നും കാണാതായെന്നായിരുന്നു അമ്മയുടെ ആദ്യ മൊഴി.തുടർന്ന് ആലുവയിൽ വ്യാപകമായ തെരച്ചിലുകൾ നടത്തിയെങ്കിലും വിവരങ്ങൾ അനിസ്സളമായതോടെ അമ്മ മൊഴിമാറ്റം നടത്തുകയായിരുന്നു. പിന്നീട് മൂഴിക്കുളം പാലത്തിന് താഴേക്ക് കുട്ടിയെ തള്ളിയെന്ന മൊഴിയാണ് അമ്മ പൊലീസിന് നൽകിയതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ ആ പ്രദേശത്തിലേക്ക് കേന്ദ്രികൃതമായത്.പാലത്തിന്റെ സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളിൽ അമ്മ കുട്ടിയുമായി ഇറങ്ങുന്നത് വ്യക്തമാണ്. അമ്മയുടെ തുടർച്ചയായ മൊഴിമാറ്റവും ബന്ധുക്കളുടെ സംശയവും കേസിൽ കൂടുതൽ ദുരൂഹത ഉയർത്തുന്നുണ്ട്. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്നാണ് ബന്ധുക്കളുടെ സംശയം.മതീയമായി, കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായും അമ്മയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.