രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് നിലവിൽ 1099 ആക്റ്റീവ് കേസുകൾ ഉണ്ടായിരിക്കുകയാണ്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ഇതിൽ ഏറ്റവും കൂടുതൽ ബാധിതരുള്ളത് കേരളത്തിലാണ് – സംസ്ഥാനത്ത് 430 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.മെയ് 19 മുതൽ മാത്രം കേരളത്തിൽ 335 പുതിയ കേസുകളാണ് റിപ്പോർട്ടായത്. കൂടാതെ രണ്ട് മരണങ്ങളും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് വ്യാപനം കണക്കിലെടുത്ത് കൃത്യമായ പരിശോധനയും നിരീക്ഷണവും അധികൃതർ ശക്തമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പും ആരോഗ്യ പ്രവർത്തകരും വ്യാപനത്തെ നേരിടാൻ മുൻകരുതലുകൾ സ്വീകരിച്ചുവരികയാണ്.