സംസ്ഥാനത്ത് മഴ ശക്തമാകും; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഒൻപത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഇനി വരുന്ന ദിവസങ്ങളിൽ കാലാവസ്ഥ കൂടുതല്‍ ദുരിതം വിതയ്ക്കും എന്നതാണ് മുന്നറിയിപ്പ്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവില്‍ വയനാട്, കോഴിക്കോട് ജില്ലകളില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതോടൊപ്പം, ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട്ടും നിലവിലുണ്ട്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് നിലവിലുള്ളത്. ഈ മാസം 30 വരെ ഒറ്റപ്പെട്ട അതിതീവ്രമായ മഴയും 31 വരെ അതിശക്തമായ മഴയും ലഭിക്കാൻ സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കി.ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുകയും കേരള തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ മഴയുടെ തീവ്രത കൂടുതലാകാമെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളിലെ മത്സ്യബന്ധനത്തിന് 31 വരെ കർശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.കൂടാതെ, കള്ളക്കടല്‍ പ്രതിഭാസം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം ഏഴ് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Home

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version