കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ വിവിധ തസ്തികകളിലേക്ക് പുതിയ നിയമനം. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഈ സ്ഥാപനത്തിലാണ് അവസരം ലഭ്യമാകുന്നത്. പ്രോജക്‌ട് കണ്‍സള്‍ട്ടന്റ് (ഗ്രീന്‍ പ്രോജക്‌ട്‌സ്),
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ഇലക്‌ട്രിക്കല്‍ എഞ്ചിനീയര്‍, ഐടി ഓഫീസര്‍, ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍, സൂപ്രണ്ടിങ് എഞ്ചിനീയര്‍ (മെക്കാനിക്കല്‍) എന്നീ തസ്തികകളിലാണ് നിയമനം നടക്കുന്നത്. ഒറ്റത്തവണയ്ക്ക് ആകെ ഏഴ് ഒഴിവുകളാണ് ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ 22 വരെയാണ് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം.നിയമനം കൊച്ചിയിലായിരിക്കും. ഓരോ തസ്തികയ്ക്കും ആവശ്യമായ യോഗ്യതയും പ്രവൃത്തിപരിചയവുമാണ് ഒഴിവുകളുടെ അടിസ്ഥാന യോഗ്യത. ഗ്രീന്‍ എനര്‍ജി മേഖലയിലുള്ള പ്രോജക്ടുകളുമായി ബന്ധപ്പെട്ടുള്ള പ്രോജക്‌ട് കണ്‍സള്‍ട്ടന്റിന് ഇലക്‌ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്ങ് ഡിഗ്രിയുമായും കുറഞ്ഞത് അഞ്ച് വര്‍ഷത്തെ അനുഭവവുമാണ് ആവശ്യം. ഇലക്‌ട്രിക്കല്‍ എഞ്ചിനീയര്‍ തസ്തികയ്ക്ക് ഇലക്‌ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്, അല്ലെങ്കില്‍ ബന്ധപ്പെട്ട ഡിപ്ലോമയും മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ പ്രവൃത്തി പരിചയവുമാണ് ആവശ്യമായത്.ഐടി ഓഫീസര്‍മാരെ തിരഞ്ഞെടുക്കുന്നതിനായി കംപ്യൂട്ടര്‍ സയന്‍സ്, ഐടി, അല്ലെങ്കില്‍ അനുബന്ധ വിഷയങ്ങളിലെ ബിരുദം അല്ലെങ്കില്‍ പി.ജി യോഗ്യതയും കുറഞ്ഞത് രണ്ടു വര്‍ഷത്തെ അനുഭവവുമാണ് മാനദണ്ഡം. ചീഫ് അക്കൗണ്ട്‌സ് ഓഫീസറാകാന്‍ ചാര്‍ട്ടേഡ് അല്ലെങ്കില്‍ കോസ്റ്റ് അക്കൗണ്ടന്‍സി അംഗത്വവും പന്ത്രണ്ടു വര്‍ഷത്തെ പരിചയവുമാണ് വേണ്ടത്. സൂപ്രണ്ടിങ് എഞ്ചിനീയര്‍ (മെക്കാനിക്കല്‍) തസ്തികയ്ക്ക് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് ഡിഗ്രിയോടൊപ്പം ഒന്‍പത് വര്‍ഷം പ്രവൃത്തി പരിചയവും ആവശ്യമുണ്ട്.തെരഞ്ഞെടുപ്പ് നടപടിക്രമം എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ, സര്‍ട്ടിഫിക്കറ്റ് പരിശോധന എന്നീ ഘടകങ്ങള്‍ ഉള്‍പ്പെടെയായിരിക്കും. പ്രതിമാസ ശമ്ബളം തസ്തിക അനുസരിച്ച് 40,000 രൂപ മുതല്‍ 2,20,000 രൂപവരെയാകും. അപേക്ഷ സമര്‍പ്പിക്കാന്‍ താല്പര്യമുള്ളവര്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വിശദമായ വിജ്ഞാപനം വായിച്ച ശേഷം ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കണം.