പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ഇനി തപാല്‍ വഴിയല്ല; ഡിജിറ്റല്‍ സംവിധാനത്തിലേക്ക് പൂര്‍ണ്ണ മാറ്റംതപാല്‍ മാര്‍ഗം നിയമന ശിപാര്‍ശകള്‍ അയക്കുന്ന രീതി പിഎസ്‌സി അവസാനിപ്പിക്കുന്നു. ജൂലൈ ഒന്നുമുതല്‍ എല്ലാ നിയമന
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ശിപാര്‍ശകളും ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലിലൂടെയാണ് ലഭ്യമാകുക. ഇതോടെ നിയമന നടപടികളില്‍ കാലതാമസവും വിലാസം സംബന്ധിച്ച പ്രശ്നങ്ങളും ഒഴിവാക്കാനാകും.പ്രത്യേക ക്യുആര്‍ കോഡ് ഉള്‍പ്പെടുത്തിയ സുരക്ഷിതമായ ഡിജിറ്റല്‍ അഡ്വൈസ് മെമ്മോകളാണ് പ്രൊഫൈലില്‍ ലഭ്യമാകുന്നത്. നിയമനാധികാരികള്‍ക്ക് ഇത് സ്‌കാന്‍ ചെയ്ത് ആധികാരികത ഉറപ്പാക്കാനാവും. ഉദ്യോഗാര്‍ഥികള്‍ക്ക് ഒടിപി സംവിധാനം വഴി ഇവ സുരക്ഷിതമായി ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.2023 ജൂലൈ ഒന്നു മുതല്‍ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികകളില്‍നിന്നുള്ള നിയമന ശിപാര്‍ശകള്‍ ഇതിനകം തന്നെ പ്രൊഫൈലിലുടെ ലഭ്യമാക്കുന്ന പ്രക്രിയ പിഎസ്‌സി ആരംഭിച്ചിരിക്കുന്നു. ഇതോടൊപ്പം തപാല്‍ മാര്‍ഗത്തിലും ശിപാര്‍ശ അയച്ചിരുന്നു. ഇനി മുതല്‍ ഡിജിറ്റല്‍ സംവിധാനം മാത്രമായിരിക്കും ഉപയോഗിക്കുക.ഇന്ന് ചേര്‍ന്ന പിഎസ്‌സി യോഗത്തിലാണ് ഈ പരിഷ്‌കരണത്തിന് അന്തിമ ആലോചനയും അംഗീകാരവും നല്‍കിയിരിക്കുന്നത്. നിയമന ശിപാര്‍ശകള്‍ കൂടുതൽ സമയബന്ധിതവും സുരക്ഷിതവുമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നടപടി.