സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചു തുടങ്ങുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് കര്‍ശന മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചു. പനി, ശ്വാസകോശ അണുബാധ,
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങളോടെ ആശുപത്രിയില്‍ എത്തുന്ന എല്ലാവര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയതായി ആരോഗ്യവകുപ്പ് ഡയറക്ടറുടെ സർക്കുലറില്‍ അറിയിച്ചു. ആദ്യം റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തണം. ഫലം നെഗറ്റീവ് ആണെങ്കില്‍ ആർടിപിസിആർ ടെസ്റ്റും ആവശ്യമാണ്.രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവരായ മുതിര്‍ന്നവര്‍, പ്രമേഹം, അമിത രക്തസമ്മർദം, ആസ്ത്മ, സിഒപിഡി പോലുള്ള ദീർഘകാല ശ്വാസകോശരോഗമുള്ളവര്‍ എന്നിവര്‍ മാസ്ക് ധരിക്കണമെന്നും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും നിർദേശം നല്‍കി. കോവിഡ് രോഗികള്‍ക്ക് ആശുപത്രികളില്‍ പ്രത്യേകം വാർഡുകള്‍ ഒരുക്കേണ്ടതാണെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.ഇതുവരെ സംസ്ഥാനത്ത് 1435 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 4026 ആയി. ചുരുങ്ങിയതെങ്കിലും ചില മരണമാരോഗ്യ വകുപ്പിന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ വ്യാപിക്കുന്ന ഒമിക്രോൺ ജെഎൻ.1 വകഭേദമായ എല്‍എഫ്.7, ഭയപ്പെടേണ്ടതല്ലെങ്കിലും ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണവകഭേദങ്ങളില്‍ പെടുന്നതാണ്.മുഖ്യമായും പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, പേശിവേദന, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. സാധാരണ മഴക്കാല ജലദോഷപനിയുടെ ലക്ഷണങ്ങളോട് സമാനതയുള്ളതിനാല്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സക്കുപകരം വൈദ്യോപദേശം തേടേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.കോവിഡ് പൂർണമായി അവസാനിച്ചിട്ടില്ലെന്നും, അതിന്റെ തീവ്രത കുറഞ്ഞ വകഭേദങ്ങൾ ഇടക്കിടെ തലപൊക്കാനിടയുണ്ടെന്നും, നിലവിലുള്ള മിക്ക കേസുകളും ലഘുവായി ഭേദമാകുന്നവയാണെന്നും അധികൃതര്‍ വ്യക്തമാക്കി. സാധാരണയായി നാല് മുതല്‍ അഞ്ചു ദിവസത്തിനുള്ളില്‍ രോഗം പൂർണമായി മാറുന്നുവെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.