രാജ്യത്ത്‌ കോവിഡ്‌ രോഗികള്‍ കുറയുന്നു; കേരളത്തിലും രോഗ വ്യാപനം കുറഞ്ഞു

രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നതില്‍ ആശ്വാസം. നിലവില്‍ ആക്ടീവ് കേസുകളുടെ എണ്ണം 6836 ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 428 കേസുകളുടെ കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയിലാണ് ഒരു മരണം സ്ഥിരീകരിച്ചത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ഇതുവരെ രാജ്യത്ത് 14,772 പേര്‍ കോവിഡ് ബാധയില്‍ നിന്ന് പൂര്‍ണമായും രോഗമുക്തി നേടിയതായി അധികൃതര്‍ അറിയിച്ചു. LF.7, XFG, JN.1, NB.1.8.1 തുടങ്ങിയ പുതിയ ഉപ വകഭേദങ്ങളാണിത് വരെ കേസുകളുടെ എണ്ണത്തില്‍ വര്‍ധനവിന് കാരണമായത്.കേരളത്തിലും ആക്ടീവ് കേസുകള്‍ കുറയുകയാണ്. ഒറ്റ ദിവസം 261 കേസുകളുടെ കുറവ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇപ്പോഴും കേരളത്തിലാണ്, എന്നിരുന്നാലും ആകെ ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നത് ആരോഗ്യമേഖലയ്ക്ക് ആശ്വാസമാകുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version