നമ്പ്യാർകുന്ന്: നമ്പ്യാർകുന്ന് മേലത്തേത് ഭവനത്തിൽ കഴിഞ്ഞ രാവിലെയാണ് എലിസബത്ത് മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ചാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചു. ഭർത്താവ് തോമസ് വർഗീസ് (56) കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തപ്പെട്ടു. ഇയാളെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവസ്ഥലത്ത് എത്തിയ തോമസിന്റെ സഹോദരന്റെ ഭാര്യയാണ് ആദ്യം ഇരുവരെയും കണ്ടെത്തിയത്. തുടർന്ന് നൂൽപ്പുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരണത്തിലെ ദുരൂഹതയെ തുടർന്നാണ് പോലീസ് വിശദമായ അന്വേഷണം നടത്തുന്നത്. കുടുംബ വഴക്കുകൾ ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും പോലീസ് പരിഗണിക്കുന്നു.