രാജ്യത്ത് കോവിഡ്-19 കേസുകൾ ഗണ്യമായി കുറയുന്നു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇന്ന് പുറത്ത് വിട്ട കണക്കുകൾ പ്രകാരം,
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
രാജ്യത്തെ ആകെ സജീവ കേസുകളുടെ എണ്ണം 5,976 ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് മരണങ്ങളാണ് കോവിഡ് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്. മരണങ്ങളിൽ രണ്ടുപേർ ന്യൂഡൽഹിയിലും ഒരാൾ കേരളത്തിലുമാണ് ഉള്ളത്.LF.7, XFG, JN.1, NB.1.8.1 പോലെയുള്ള ഉപ വകഭേദങ്ങളാണ് ഇപ്പോൾ വ്യാപകമായി കണ്ടെത്തപ്പെടുന്നതെന്ന് മന്ത്രാലയ പ്രസ്താവന വ്യക്തമാക്കുന്നു.ഇന്ത്യയിൽ ഏറ്റവും കൂടുതൽ സജീവ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന സംസ്ഥാനം കേരളമാണ്. ഇവിടെ നിലവിൽ 1,309 കേസുകളാണ് നിലവിലുള്ളത്. രോഗബാധിതരുടെ എണ്ണം കുറയുന്നത് ആശ്വാസകരമാണെന്നുമാണ് അധികൃതരുടെ വിലയിരുത്തൽ.