കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ‘നിംബസ്’ വിവിധ രാജ്യങ്ങളിൽ വേഗത്തിൽ വ്യാപിക്കുകയാണ്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ശാസ്ത്രീയമായി NB 1.8.1 എന്നറിയപ്പെടുന്ന ഈ വകഭേദം ഒമിക്രോൺ വകഭേദത്തിന്റെ ഉപവിഭാഗമാണ്. ഇപ്പോൾ ഏഷ്യയിലെ വിവിധ രാജ്യങ്ങളിലും യുകെയിലും യുഎസിലുമാണ് പുതിയ വൈറസ് വ്യാപനം ശക്തമാകുന്നത്.തൊണ്ടയിൽ കത്തുന്ന തരത്തിലുള്ള തീവ്രമായ വേദന, അതായത് “റേസർ ബ്ലേഡ് ത്രോട്ട്” എന്നറിയപ്പെടുന്ന ലക്ഷണമാണ് നിംബസ് വകഭേദത്തിന്റെ പ്രധാന ലക്ഷണം. കൂടാതെ പനി, ചുമ, വിശപ്പില്ലായ്മ, ശരീരവേദന, ഗന്ധം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ എന്നിവയും കണ്ടുവരുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു. ചിലരിൽ ഗ്ലാസ് തികച്ച് വിഴുങ്ങുന്ന അനുഭവം പോലുള്ള അസഹ്യമായ വേദനയുമുണ്ടാകുമെന്നറിയിക്കുന്നു.സിംഗപ്പൂർ, ഹോങ്കോങ് പോലുള്ള ഏഷ്യൻ രാജ്യങ്ങളിൽ IN1 എന്ന മറ്റൊരു വകഭേദവും അതിന്റെ ഉപവിഭാഗങ്ങളായ LF.7, NB 1.8 എന്നിവയും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. കൊവിഡ് കേസുകളിൽ വലിയ വർധനവില്ലെങ്കിലും, പുതിയ വകഭേദങ്ങളുടെ സാന്നിധ്യം കണക്കിലെടുത്ത് പൊതുജനം കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.ഭാരതത്തിലും കൊവിഡ് കേസുകൾ ക്രമേണ ഉയരുന്ന പ്രവണത കാണുന്നു. മഹാരാഷ്ട്ര, കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ മാത്രം നിലവിൽ 1,184 സജീവ കേസുകളാണ് നിലവിലുള്ളത്.