മുണ്ടക്കൈ – വയനാട്ടിലെ ചൂരല്‍മല പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്ന ഭൂമിക്ക് കനത്ത നഷ്ടപരിഹാരം ആവശ്യപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഹൈക്കോടതിയെ സമീപിച്ചു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
549 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍, തേയിലത്തോട്ടത്തിലെ ഓരോ ചെടിക്കും മരങ്ങള്‍ക്കും പ്രത്യേകമായി വില കണക്കാക്കണമെന്നാണ് എസ്റ്റേറ്റിന്റെ നിലപാട്.സര്‍ക്കാര്‍ പ്രഖ്യാപിച്ച 26 കോടി രൂപയുടെ നഷ്ടപരിഹാരം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ എസ്റ്റേറ്റ്, 64 ഹെക്ടര്‍ ഭൂമിക്ക് വേണ്ടി കണക്കാക്കിയ 20 കോടി രൂപ വിപണി വിലയുടെ വെറും അഞ്ച് ശതമാനമേയുള്ളൂവെന്ന് വാദിക്കുന്നു. ഭൂമി ഏറ്റെടുക്കലിന് പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.