ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് അവസരം; പരീക്ഷയില്ലാതെ ജോലി നേടാം

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ക്യാംപസിലെ ശ്രീ ചിത്തിര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ കുക്ക് തസ്തികയില്‍ നാലു ഒഴിവുകളിലേക്ക് താല്‍ക്കാലിക കരാര്‍ നിയമനം നടത്തുന്നു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ഇക്കാര്യത്തില്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 8-നാണ് നടത്തുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടത്.കുക്ക് തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. നാല് ഒഴിവുകളിലാണ് നിയമനം – രണ്ട് പൊതുമേഖല, ഒന്ന് എസ് സി, ഒന്ന് ഒബിസി വിഭാഗങ്ങള്‍ക്കായി. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 19,000 രൂപ ശമ്പളമായിരിക്കും ലഭിക്കുക. ജൂലൈ ഒന്നിനെ അടിസ്ഥാനമാക്കിയുള്ള പ്രായപരിധി 30 വയസ്സാണ്. പത്താം ക്ലാസ് വിജയിച്ചവരും കുക്കിങ് അല്ലെങ്കില്‍ കാറ്ററിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയവരും അപേക്ഷിക്കാന്‍ യോഗ്യരാണ്. കൂടാതെ, 100 അല്ലെങ്കില്‍ അതിലധികം കിടക്കകളുള്ള ആശുപത്രിയില്‍ അല്ലെങ്കില്‍ അതേ തോതില്‍ താമസക്കാരുള്ള ഹോസ്റ്റലില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തോളം പാചകം ചെയ്ത അനുഭവം ആവശ്യമാണ്.അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് എഴുത്തുപരീക്ഷയും രേഖാപരിശോധനയും നടത്തുന്നതിനുശേഷമായിരിക്കും തെരഞ്ഞെടുപ്പ്. ശ്രീ ചിത്തിരയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് കരിയര്‍ വിഭാഗത്തില്‍ നിന്നുള്ള കുക്ക് തസ്തിക സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ശ്രദ്ധപൂര്‍വം വായിച്ച ശേഷം യോഗ്യതയുള്ളവര്‍ നേരിട്ട് ഇന്റര്‍വ്യൂവിന് ഹാജരാകണം. ഇന്റര്‍വ്യൂ സമയത്ത് പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഓരിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും കൊണ്ടുവരേണ്ടതാണ്.ഇന്റര്‍വ്യൂ നടക്കുന്ന തീയതി ജൂലൈ 8, രാവിലെ 9.15ന് തിരുവനന്തപുരത്തെ മെഡിക്കല്‍ കോളജ് കാമ്പസില്‍ ഉള്ള അച്ചുത മേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസിലാണ് അഭിമുഖം നടത്തപ്പെടുക.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version