നിയമനം
പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഫിസിയോതെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, സെക്യൂരിറ്റി തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നാലര വർഷത്തെ ഫിസിയോതെറാപ്പി ബിരുദമുള്ളവർക്ക് ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്കും ഫാർമസി കൗൺസിൽ റജിസ്ട്രഷനോട് കൂടിയ ബിഫാം/ഡിഫാം യോഗ്യതയുള്ളവർക്ക് ഫാർമസിസ്റ്റ് തസ്തികയിലേക്കും സെക്യൂരിറ്റി തസ്തികയിലേക്ക് വിമുക്ത ഭടന്മാർക്കും അപേക്ഷിക്കാം. ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവയുമായി ജൂലൈ ഏഴിന് രാവിലെ 10 ന് പനമരം ബ്ലോക്ക് പഞ്ചായത്തിൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ: 04936 240406.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
അധ്യാപക അഭിമുഖം
ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഹൈസ്കൂള്‍ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നമ്പര്‍ 082/2024) തസ്തികയിലേക്ക് ജൂലൈ നാലിന് ജില്ലാ പി എസ് സി ഓഫീസില്‍ അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോ, ഒടിവി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, കെ ഫോം (ബയോഡാറ്റ), യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡിന്റെ അസ്സല് എന്നിവ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം. അതത് സമയത്ത് ഹാജരാകാത്തവര്‍ക്ക് മറ്റൊരവസരം ലഭിക്കില്ല. ഫോൺ: 04936 202539.
കമ്മ്യൂണിറ്റി നഴ്സ് നിയമനം
മേപ്പാടി ഗ്രാമപഞ്ചായത്തും മേപ്പാടി കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തുന്ന പ്രൈമറി പാലിയേറ്റീവ് യൂണിറ്റിൽ കമ്മ്യൂണിറ്റി നഴ്സ് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എഎൻഎം/ ജെപിഎച്ച്എൻ/ ജിഎൻഎം/ ബിഎസ്സി നഴ്സിംഗ് എന്നിവയാണ് അടിസ്ഥാന യോഗ്യത. കൂടാതെ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ബിസിസിപി/ സിസിസിപിഎൻ കോഴ്സുകളും പൂർത്തീകരിച്ചിരിക്കണം. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സലുമായി ജൂലൈ 17 ന് ഉച്ച രണ്ടിന് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04936 282854.
