സ്വകാര്യ ബസുടമകൾ നടത്തിയ സൂചന സമരം മധ്യകേരളത്തിലെ യാത്രക്കാരെ വലിയ രീതിയിൽ വലയിച്ചു. വിവിധ റൂട്ടുകളിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തിയതോടെ സാധാരണക്കാർ, വിദ്യാർത്ഥികൾ,
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
ജോലിക്കാർ തുടങ്ങി നിരവധി പേർക്ക് കടുത്ത യാത്രാക്ലേശം നേരിടേണ്ടിവന്നു.ബസില്ലാതെ യാത്ര തുടരേണ്ടി വന്ന യാത്രക്കാർക്ക് കെഎസ്ആർടിസി ബസുകൾ മാത്രമായിരുന്നു ആശ്രയം. എന്നാല്‍ അവയുടെ എണ്ണം ആവശ്യത്തിന് കുറഞ്ഞതിനാൽ വലിയ തിരക്കുകളും കുത്തിനിറച്ച സര്‍വീസുകളും സാധാരണമായി. മുന്‍കാലത്തേക്കാള്‍ കുറച്ച് ഓര്‍ഡിനറി സര്‍വീസുകളാണ് ഇപ്പോള്‍ കെഎസ്ആര്‍.ടി.സി നടത്തുന്നത്, ഇതും തിരക്കിനൊപ്പം വലിയ തിരിച്ചടിയായി.സ്വന്തം വാഹനംമെടുത്ത് റോഡിലിറങ്ങിയവരുടെ എണ്ണം കൂടിയതോടെ നഗരങ്ങളിലുടനീളം ഗതാഗതക്കുരുക്കും വര്‍ധിച്ചു. കുട്ടികളെ സ്‌കൂളില്‍ എത്തിക്കേണ്ട രക്ഷിതാക്കളും ജോലിസ്ഥലത്തെത്തേണ്ടവരുമായ ഒട്ടേറെ പേർ ഇതിലുടെ ദുരിതം അനുഭവിക്കേണ്ടിവന്നു.
