ദേശീയ പണിമുടക്ക് ആരംഭിച്ചു; കേരളം നിശ്ചലം

സംയുക്ത തൊഴിലാളി സംഘടനകളുടെ ആഹ്വാനപ്രകാരം പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് അര്‍ധരാത്രി 12 മണിക്ക് തുടങ്ങി. കേരളത്തിലും പണിമുടക്ക് വ്യാപകമാണ്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ജോലിസുരക്ഷ, കാനൂനിലവുകൾ, വിശ്രമവേളകൾ, ശമ്പള വർദ്ധന തുടങ്ങി നിരവധി ആവശ്യങ്ങളാണ് മുന്നോട്ടുവച്ചിരിക്കുന്നത്.പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. ഗതാഗത വകുപ്പുമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ പതിവുപോലെ ഓടുമെന്ന് അറിയിച്ചെങ്കിലും, ഭൂരിഭാഗം ജീവനക്കാര്‍ സമരത്തില്‍ പങ്കാളികളാകുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, സ്വകാര്യ ബസുകള്‍, ടാക്‌സികള്‍, ഓട്ടോകള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനം മങ്ങിമറയും. കലക്ടറേറ്റുകള്‍ ഉള്‍പ്പെടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകളിലും പ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെടും.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം നടത്താനാകില്ലെന്നാണ് സൂചന. ചില സ്വകാര്യ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചേക്കും. മാളുകളും വ്യാപാരസ്ഥാപനങ്ങളും ഏറെവരെ അടഞ്ഞുകിടക്കും.പണിമുടക്കില്‍ നിന്ന് ആശുപത്രികള്‍, പാല്‍ വിതരണം, പത്ര വിതരണം, കുടിവെള്ളം തുടങ്ങിയ അവശ്യസേവനങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.പുതിയ ലേബര്‍ കോഡുകള്‍ പിൻവലിക്കണം, എല്ലാ തൊഴിലാളികള്‍ക്കും കുറഞ്ഞത് 26,000 രൂപ മാസം വേതനം ഉറപ്പാക്കണം, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം നിർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും സമരം ഉന്നയിക്കുന്നത്.തൊഴിലാളി യൂണിയനുകള്‍ ജനങ്ങളോട് പൂര്‍ണ്ണമായ സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version