അധ്യാപക നിയമനം
മീനങ്ങാടി ഗവ. പോളിടെക്നിക് കോളജിൽ കമ്പ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു. ഒന്നാം ക്ലാസ്സ് ബിടെക്ക്/ബിഇ യാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കേറ്റുകളുടെ അസലുമായി ജൂലൈ 28 ന് രാവിലെ 10 ന് കോളജിൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഫോൺ: 04936 247420.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
ഇംഗ്ലീഷ് അധ്യാപക നിയമനം
മാനന്തവാടി ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളോട് ചേർന്നു പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്റെറിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഇംഗ്ലീഷ് അധ്യാപക നിയമനം നടത്തുന്നു. ഹയർ സെക്കണ്ടറി ഇംഗ്ലീഷ് ടീച്ചർ (ജൂനിയർ) /തത്തുല്യമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ജൂലായ് 29ന് രാവിലെ 10 ന് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.ഫോൺ: 04935 295068
ഡോക്ടർ-മൾട്ടി പർപസ് വർക്കർ നിയമനം
വരദൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടർ, മൾട്ടി പർപസ് വർക്കർ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. എംബിബിഎസ് ബിരുദവും ടിസിഎംസി രജിസ്ട്രേഷനും ഉള്ളവർക്ക് ഡോക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം. മൾട്ടി പർപസ് വർക്കർ തസ്തികയിലേക്ക് എസ്എസ്എൽസിയും ഡിസിഎയും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഫോൺ നമ്പർ, ഫോട്ടോ, ബയോഡാറ്റ എന്നിവ ഉൾപ്പെടെയുള്ള അപേക്ഷ സഹിതം ജൂലൈ 29 രാവിലെ 9.30 ന് വരദൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ: 04936 289166.
ക്ലീനിങ് സ്റ്റാഫ് നിയമനം
തൊണ്ടർനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ക്ലീനിങ് സ്റ്റാഫ് (മൾട്ടി പർപ്പസ് ) തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഏഴാം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നവർക്ക് മുൻഗണന. അപേക്ഷയോടൊപ്പം താമസിക്കുന്ന ഗ്രാമപഞ്ചായത്ത്, ഫോൺ നമ്പർ എന്നിവ സഹിതം ഫോട്ടോ പതിപ്പിച്ച ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുമായി ജൂലൈ 30 രാവിലെ 10 ന് തൊണ്ടർനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. കൂടിക്കാഴ്ചക്ക് വരുന്നവർ അന്നേ ദിവസം 10 മണിക്ക് മുൻപായി രജിസ്റ്റർ ചെയ്യണം. ഫോൺ: 04935 235909.