ചൂരല്‍മല ദുരന്തം: കാരണമായത് വെള്ളരിമലയിലെ പാറയിലുണ്ടായ ചെറിയവിള്ളല്‍;പഠനറിപ്പോർട്ട്

വയനാട് ചൂരല്‍മലയും മുണ്ടക്കയും ഉൾക്കൊണ്ടുള്ള പ്രദേശത്ത് സംഭവിച്ച വൻ ഉരുള്‍പൊട്ടലിന്‍റെ പിന്നിൽ പല വർഷങ്ങളായി രൂപപ്പെട്ട പ്രകൃതിവ്യത്യാസങ്ങളാണ് കാരണം എന്ന് കേരള സർവകലാശാലയിലെ ജിയോളജി വിഭാഗം അസി. പ്രൊഫസർ ഡോ. കെ.എസ്. സജിൻകുമാർ

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

വ്യക്തമാക്കുന്നു. 2018-നും 2021-നും ഇടയിൽ വെള്ളരിമലയിലുണ്ടായ ഉരുള്‍പൊട്ടലിനെത്തുടർന്ന് പാറയിൽ രൂപപ്പെട്ട ചെറിയ വിള്ളലാണ് 2024 ഏപ്രിലിൽ വലിയ രീതിയിൽ വളർന്ന് നാശത്തിനിടയാക്കുന്നതിലേക്ക് നയിച്ചത്. എന്നാൽ ഈ വിള്ളൽ ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. അതിനുശേഷം അതിതീവ്രമായ മഴ ലഭിച്ചതോടെ ജൂൺ മാസത്തിൽ മൂന്നുഗ്രാമങ്ങൾ നശിപ്പിച്ച ഉരുള്‍പൊട്ടലുണ്ടായതായും അദ്ദേഹം വിശദീകരിച്ചു.മുണ്ടക്കൈയിലെ സീതമ്മക്കുണ്ടിന് മുകളിലുള്ള കാഠിന്യമേറിയ പാറയിൽ നിന്നുള്ള ഉരുള്‍പൊട്ടലിലൂടെ ഒഴുകിയ കല്ലുകളും മണ്ണും മരങ്ങളും താഴെ തടഞ്ഞുനിന്നതോടെയാണ് “കുപ്പിക്കഴുത്ത്” പോലുള്ള ഘടന രൂപപ്പെട്ടു. ഇതാണ് ഒരു ഡാമുപോലെ പ്രവർത്തിക്കുകയും വലിയ തോതിലുള്ള വെള്ളക്കെട്ട് രൂപപ്പെടുകയും അതിന്റെ സന്ധർഭത്തിലാണ് വലിയ നാശം സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി ദുരന്തത്തിന്‍റെ ഉത്ഭവസ്ഥലത്ത് മനുഷ്യന്റെ ഇടപെടലൊന്നും ഉണ്ടായിരുന്നില്ല എന്നതും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടുദിവസത്തിനുള്ളിൽ 586 മില്ലിമീറ്റർ മഴ പെയ്തതും ഉരുള്‍പൊട്ടലിന് പ്രധാന കാരണം ആയിട്ടുണ്ട്. ഏകദേശം 22,88,100 ട്രക്കുകൾക്ക് തുല്യമായ കല്ലും മണ്ണുമാണ് ഒഴുകിപ്പോയതെന്നും മണ്ണൊലിപ്പിൽ മാത്രം 5720 കോടി രൂപയുടെ നഷ്ടം ഉണ്ടായതായും പഠനം സൂചിപ്പിക്കുന്നു.ഐഐഎം മാസൂരിൽ നടന്ന ‘ദുരന്തപ്രതിരോധവും കാലാവസ്ഥ അനുയോജ്യവത്കരണവും’ എന്ന ശില്പശാലയിലാണ് ഡോ. സജിൻകുമാർ ഈ വിവരങ്ങൾ പങ്കുവെച്ചത്. ചടങ്ങിൽ കോർപ്പറേഷൻ മേയർ ഡോ. എം. ബീനാഫിലിപ്പ് മുഖ്യാതിഥിയായി. പ്രകൃതിദുരന്തങ്ങൾ പ്രകൃതിയുടെ ശത്രുതയല്ല, മറിച്ച് മനുഷ്യ ഇടപെടലിന്‍റെ പ്രതികരണമാണ് എന്ന് എൻഐടി ഡയറക്ടർ പ്രൊഫ. പ്രസാദ്കൃഷ്ണ ചൂണ്ടിക്കാട്ടി. അപകട സാധ്യതയുള്ള പ്രദേശങ്ങൾ മാപ്പ് ചെയ്ത് മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന സംവിധാനം നിർബന്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ജപ്പാന്റെ ദുരന്തനിവാരണ മാതൃക ഇന്ത്യയും സ്വീകരിക്കണമെന്നും കിയോ സർവകലാശാലയിലെ പ്രൊഫ. രാജീബ്ഷാ അഭിപ്രായപ്പെട്ടു. അവിടെ ജനങ്ങൾ തന്നെ സ്വയം രക്ഷപ്പെടാൻ സജ്ജരായിരുന്നുവെന്നും ഭൂകമ്പം ഉണ്ടായപ്പോൾ 98 ശതമാനം പേരെയും നാട്ടുകാരാണ് രക്ഷപ്പെടുത്തിയത് എന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ ജപ്പാൻ, ഇന്ത്യ എന്നിവിടങ്ങളിലെ വിവിധ സർവകലാശാലകളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ തയ്യാറാക്കിയ വയനാട് ഉരുള്‍പൊട്ടലിന്റെ പഠനറിപ്പോർട്ടും പ്രകാശനം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version