വയനാടിന്റെ ഗതാഗത ഭാവിയെ ആധുനികരിക്കാൻ തയ്യാറാകുന്ന ആനക്കാംപൊയല്‍–കള്ളാടി–മേപ്പാടി തുരങ്കപാത പദ്ധതിക്ക് ഔപചാരിക തുടക്കം കുറിക്കാൻ സർക്കാർ ഒരുക്കം പൂര്‍ത്തിയാക്കുന്നു. പദ്ധതിയുടെ ശിലാസ്ഥാപനം ഓഗസ്റ്റ് 31ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. തുരങ്കപാതയ്ക്ക് കഴിഞ്ഞ ജൂണില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ചതോടെയാണ് പദ്ധതി യാഥാര്‍ഥ്യമാകുന്നത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

“മലയാളിയുടെ കാത്തിരിപ്പ് ഇനി ചരിത്രമാകുന്നു… വയനാടിന്റെ വെളിച്ചവഴി മാത്രമല്ല, കേരളത്തിന്റെ ഭാവിയിലേക്കുള്ള ദിശയുമാണ് ഇത്,” എന്ന കുറിപ്പോടെയാണ് മന്ത്രി ഉദ്ഘാടന തീയതി പങ്കുവച്ചത്.