മദ്യ വില്‍പ്പന ഇനി ഓണ്‍ലൈനായി : ഒറ്റത്തവണ 3 ലിറ്റര്‍ മദ്യം വാങ്ങാം

കേരളത്തിൽ ഓൺലൈൻ വഴി മദ്യം ഓർഡർ ചെയ്ത് വീടുകളിലെത്തിക്കുന്ന സംവിധാനം നടപ്പാക്കാൻ ബെവറേജസ് കോർപ്പറേഷൻ സർക്കാർ പരിഗണിക്കണമെന്ന ശുപാർശ മുന്നോട്ടുവച്ചു. ഇതിനായി പ്രത്യേക മൊബൈൽ ആപ്പ് വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.സ്വിഗ്ഗി ഉൾപ്പെടെ ചില പ്രമുഖ ഡെലിവറി കമ്പനികൾ പദ്ധതിയോട് താൽപ്പര്യം പ്രകടിപ്പിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി സർക്കാർ ശ്രദ്ധയിൽപ്പെടുത്തിയിരുന്ന ശുപാർശ പ്രകാരം, 23 വയസ്സ് പൂര്‍ത്തിയായവർക്കു മാത്രമേ മദ്യം ലഭ്യമാക്കൂ. തിരിച്ചറിയൽ കാർഡ് പരിശോധനയിലൂടെ പ്രായം ഉറപ്പാക്കും.ഒരു ഓർഡറിൽ പരമാവധി മൂന്ന് ലിറ്റർ മദ്യം വരെ വാങ്ങാൻ സാധിക്കും. കൂടുതൽ വിതരണക്കമ്പനികൾ രംഗത്തുവരുന്ന സാഹചര്യമുണ്ടെങ്കിൽ ടെണ്ടർ നടപടികളും ആരംഭിക്കും. വിതരണത്തിനുള്ള പൂർണ്ണ ഉത്തരവാദിത്വം ചുമതലപ്പെടുത്തിയ കമ്പനിക്കായിരിക്കും. സർക്കാർ ബെവ്‌കോയുടെ നിർദേശം അംഗീകരിക്കുമോയെന്നത് ഇപ്പോഴും വ്യക്തമല്ല.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version